എട്ടുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച നാല്‍പ്പത്തൊന്നുകാരന്‍ അറസ്റ്റില്‍

അഞ്ചല്‍: എട്ടുവയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച നാല്‍പ്പത്തൊന്നുകാരനെ അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തു. പാലമുക്ക് മാമ്പഴക്കോണം ലക്ഷംവീട് കോളനിയില്‍ അശോകന്‍ ആണ് അറസ്റ്റിലായത്.
വീട്ടില്‍ വെച്ച് കൂട്ടി അസ്വസ്ഥത കാട്ടിയതിനെതുടര്‍ന്ന് രക്ഷാകര്‍ത്താക്കള്‍ അഞ്ചല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
അഞ്ചല്‍ സി.ഐ. എ.അഭിലാഷിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘമാണ് അശോകനെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.


VIEW ON mathrubhumi.com