കുറ്റിപ്പുറം സംഭവം: യുവാവിന്റെ ജനനേന്ദ്രിയം തുന്നിപ്പിടിപ്പിച്ചു

കോഴിക്കോട്: യുവാവിന്റെ മുറിഞ്ഞുപോയ ജനനേന്ദ്രിയം ശസ്ത്രക്രിയയിലൂടെ തുന്നിപ്പിടിപ്പിച്ചു. കുറ്റിപ്പുറം പുറത്തൂര്‍ കാവിലക്കാട് ബാവാക്കാന്റെപുരയ്ക്കല്‍ ഇര്‍ഷാദിന്റെ (26) ജനനേന്ദ്രിയമാണ് തുന്നിപ്പിടിപ്പിച്ചത്.
പ്രതീകാത്മക ചിത്രം
കോഴിക്കോട് ആസ്റ്റര്‍ മിംസ് ആസ്പത്രിയില്‍ നടത്തിയ ശസ്ത്രക്രിയ എട്ടുമണിക്കൂര്‍ നീണ്ടു. 90 ശതമാനത്തിലധികം പരിക്കേറ്റ നിലയില്‍ സെപ്റ്റംബര്‍ 21-നാണ് ഇര്‍ഷാദിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
യൂറോളജി, പ്ലാസ്റ്റിക് സര്‍ജറി വിഭാഗങ്ങള്‍ ചേര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയത്. സംഭവത്തില്‍ ഇര്‍ഷാദിന്റെ ഭാര്യ പെരുമ്പാവൂര്‍ പൊതിയില്‍ ഹൈറുന്നീസയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.


VIEW ON mathrubhumi.com