സ്ത്രീകളുടെ ചെരിപ്പുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 38 കിലോ സ്വര്‍ണം പിടികൂടി

മുംബൈ: സ്ത്രീകളുടെ ചെരിപ്പുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന 38 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. സ്വര്‍ണത്തിന് 11.40 കോടി രൂപ വിലവരും.കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ മുംബൈയില്‍ പിടികൂടുന്ന വലിയ സ്വര്‍ണ ശേഖരങ്ങളിലൊന്നാണിത്.
ഡോംഗ്രിയില്‍ പ്രവര്‍ത്തിക്കുന്ന അല്‍-റഹ്മാന്‍ ഇംപക്സ് എന്ന സ്ഥാപനമാണ് തായ്‌ലാന്‍ഡില്‍നിന്ന് ചെരിപ്പുകളടങ്ങിയ കണ്ടെയ്‌നര്‍ ഇറക്കുമതിചെയ്തത്. സെപ്റ്റംബര്‍ 21-ന് ഇന്ദിരാഗാന്ധി ഡോക്കിലെത്തിയ കണ്ടെയ്‌നര്‍ കസ്റ്റംസ് പരിശോധനയ്ക്കായി സെവ്രിലേക്ക് മാറ്റിയിരുന്നു.കസ്റ്റംസ് അധികൃതര്‍ വിശദമായി നടത്തിയ പരിശോധനയിലാണ് ചെരിപ്പുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചുവെച്ചിരുന്ന 38 സ്വര്‍ണക്കട്ടികള്‍ കണ്ടെത്തിയത്.
ഇറക്കുമതിസ്ഥാപനത്തിന്റെ ഡയറക്ടര്‍മാരെയും കാര്‍ഗോ ക്ലിയറന്‍സ് സ്ഥാപനത്തിന്റെ ഉടമയെയും കസ്റ്റംസ് അധികൃതര്‍ ചോദ്യംചെയ്തു.


VIEW ON mathrubhumi.com