കേരളത്തിലെ ഐ.ടി. പാർക്കുകളിൽ വിവിധ തൊഴിലവസരങ്ങൾ; ഇപ്പോൾ അപേക്ഷിക്കാം

#Career desk
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

കേരളത്തിലെ പ്രധാന ഐ.ടി. പാർക്കുകളായ തിരുവനന്തപുരം ടെക്‌നോപാർക്ക്, കൊച്ചി ഇൻഫോപാർക്ക്, കോഴിക്കോട് സൈബർപാർക്ക് എന്നിവിടങ്ങളിലെ വിവിധ കമ്പനികളിലേക്ക് പുതിയ തൊഴിലവസരങ്ങൾ ക്ഷണിച്ചു. സോഫ്റ്റ്‌വേർ ഡെവലപ്പർ, ഡോട്ട് നെറ്റ് ഡെവലപ്പർ, ഡെവോപ്സ് എൻജിനിയർ, വീഡിയോ എഡിറ്റർ, സൈൽസ് റെപ്രസന്റേറ്റീവ്, ടെക്‌നീഷ്യൻ അപ്രന്റിസ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

ടെക്നോപാർക്ക്, തിരുവനന്തപുരം
സോഫ്റ്റ്‌വേർ ഡെവലപ്പർ
സ്റ്റാക്ക്‌മോഡ് ഇന്നൊവേഷൻസ്, സോഫ്റ്റ്‌വേർ ഡെവലപ്പറെ തേടുന്നു. ബന്ധപ്പെട്ട മേഖലയിൽ 1-3 വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. റിയാക്ട് ജെ.എസ്., നോഡ് ജെ.എസ്., എക്‌സ്‌പ്രസ്‌ ജെ.എസ്, പോസ്റ്റ്‌ഗ്രേ എസ്.ക്യു.എൽ എന്നിവയിൽ പ്രവീണ്യത്തോടൊപ്പം ജാവാസ്‌ക്രിപ്റ്റ്, എച്ച്.ടി.എം.എൽ, സി.എസ്.എസ് എന്നിവയിൽ അറിവുമുണ്ടാവണം. റിലേഷണൽ ഡാറ്റാബേസിൽ ധാരണയുമുണ്ടാവണം.
ഇ-മെയിൽ ഐ.ഡി.: hr@stackmod.io, വിലാസം: ടെക്‌നോപാർക്ക് ഫേസ് 1 കാമ്പസ്, തിരുവനന്തപുരം. വെബ്സൈറ്റ്: www.stackmod.io. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ഒക്ടോബർ 10.
സീനിയർ ഡോട്ട് നെറ്റ് ഡെവലപ്പർ
എ.ആർ.എസ്. ട്രാഫിക് ആൻഡ് ട്രാൻസ്‌പോർട്ട് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവുള്ള തസ്തികകൾ: സീനിയർ പ്രോജക്ട് മാനേജർ, ഡെലിവറി ഹെഡ്, സൊല്യൂഷൻ ആർക്കിടെക്റ്റ് (ഡോട്ട്‌നെറ്റ്), സീനിയർ ഡോട്ട് നെറ്റ് ഡെവലപ്പർ എ.ഐ.
ഇ-മെയിൽ ഐ.ഡി.: ankitac@arstraffic.com, വിലാസം: നിള ബിൽഡിങ് ടെക്‌നോപാർക്ക് കാമ്പസ് തിരുവനന്തപുരം. വെബ്സൈറ്റ്: www.ars-traffic.com. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 10.
ജൂനിയർ ഡെവോപ്സ് എൻജിനിയർ
റീസെൻഡ്, ജൂനിയർ ഡെവോപ്സ് എൻജിനിയർ തസ്തികയിലേക്ക് അപേക്ഷണിച്ചു. തുടക്കക്കാർക്കും പ്രവൃത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാം. വാർഷിക ശമ്പളം: 4-6 ലക്ഷം രൂപ.
ഇ-മെയിൽ ഐ.ഡി.: www.reizendretail.in, വിലാസം: എസ്.ബി.സി. മൊഡ്യൂൾ 15, രണ്ടാംനില, തേജസ്വിനി ബിൽഡിങ്, ടെക്നോപാർക്ക് ഫേസ് 1, തിരുവനന്തപുരം. വെബ്സൈറ്റ്: www.reizendretail.in. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 29.
വീഡിയോ എഡിറ്റർ/ ക്രിയേറ്റർ
ജൂപിയം ടെക്‌നോളജീസ്, വീഡിയോ എഡിറ്റർ / ക്രിയേറ്ററെ തേടുന്നു. വീഡിയോ എഡിറ്റിങ് സോഫ്റ്റ്‌വേറുകളിലും എ.ഐ. ടൂളുകളിലും പ്രാവീണ്യമുണ്ടാവണം.
ഇ-മെയിൽ ഐ.ഡി.: hr@joopiumtechnologies.com, വിലാസം: ആംസ്റ്റർ ഹൗസ്, ടെക്‌നോപാർക്ക് കഴക്കൂട്ടം തിരുവനന്തപുരം. വെബ്സൈറ്റ്: https://joopiumtechnologies.com. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ഒക്ടോബർ 10.
ടെക്‌നീഷ്യൻ അപ്രന്റിസ്
ടെക്‌നോപാർക്കിൽ ടെക്‌നീഷ്യൻ അപ്രന്റിഷിപ്പിന് അപേക്ഷിക്കാം.ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ അപ്ലൈഡ് ഇലക്ട്രോണിക്‌സിൽ ഡിപ്ലോമ. യോഗ്യത 2022-ന് ശേഷം നേടിയതായിരിക്കണം. ഒരു വർഷമായിരിക്കും പരിശീലനം. സ്‌റ്റൈപ്പൻഡ്: 16,450 രൂപ.
ഇ-മെയിൽ ഐ.ഡി.: apprenticeship@technopark.in,വിലാസം:പാർക്ക് സെന്റർ, ടെക്‌നോപാർക്ക് കാമ്പസ്, തിരുവനന്തപുരം. വെബ്സൈറ്റ്: https://technopark.in. അപേക്ഷസ്വീകരിക്കുന്ന അവസാനതീയതി: ഒക്ടോബർ 3 ( വൈകീട്ട് 5മണി).
ഇൻഫോപാർക്ക്, കൊച്ചി
ഫുൾസ്റ്റാക്ക് ഡെവലപ്പർ
ഒറെസ്റ്റസ് ടെക്‌നോളജീസ്, ഫുൾസ്റ്റാക്ക് ഡെവലപ്പറെ തേടുന്നു. ബന്ധപ്പെട്ട മേഖയിൽ അഞ്ചു വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. ജൂംല, ലാരാവൽ(പി.എച്ച്.പി.) എന്നിവയിലെ പ്രാവീണ്യത്തോടൊപ്പം പൈത്തണിൽ പരിജ്ഞാനവുമുണ്ടാവണം. എച്ച്.ടി.എം.എൽ. 5, സി.എസ്.എസ്.3, ജാവാ സ്‌ക്രിപ്റ്റ് എന്നിവയിൽ പരിചയവും മൈ.എസ്.ക്യു.എൽ., പോസ്റ്റ് ഗ്രേ എസ്.ക്യു.എൽ. തുടങ്ങിയവയിൽ ധാരണയുമുണ്ടാവണം. റെസ്റ്റ് എ.പി.ഐ.കളിലും ഗിറ്റ് ഉൾപ്പെടെയുള്ള വേർഷൻ കൺട്രോൾ ടൂളുകളിലും പരിചയം വേണം.
ഇ-മെയിൽ ഐ.ഡി.: aswathy@orestestech.com, വിലാസം: കാർണിവൽ ഇൻഫോപാർക്ക് ഫേസ് 1, ഇൻഫോപാർക്ക് കൊച്ചി, കാക്കനാട്, കൊച്ചി. വെബ്സൈറ്റ്:www. orestestech. com. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 3.
ജൂനിയർ/ സീനിയർ ഡോട്ട്‌നെറ്റ് ഡെവലപ്പർ
ആംപ്ലിറ്റ്യൂഡ് സോഫ്റ്റ്‌വേർ സിസ്റ്റംസ്, ജൂനിയർ/സീനിയർ ഡോട്ട്‌നെറ്റ് ഡെവലപ്പറെ തേടുന്നു. ബന്ധപ്പെട്ട മേഖലയിൽ 1-2 വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് ജൂനിയർ തസ്തികയിലേക്കും 3-4 വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് സീനിയർ തസ്തികയിലേക്കും അപേക്ഷിക്കാം. എ.എസ്.പി. ഡോട്ട്‌നെറ്റ്, എം.വി.സി., സി ഹാഷ്, എം.എസ്. എസ്.ക്യു.എൽ. സെർവർ എന്നിവയിൽ പ്രാവീണ്യത്തോടൊപ്പം എന്റിറ്റി ഫ്രേംവർക്കിൽ ധാരണയുമുണ്ടാവണം. എച്ച്.ടി.എം.എൽ., സി.എസ്.എസ്. ജാവാ സ്‌ക്രിപ്റ്റ്, ജെക്വറി എന്നിവയിൽ പരിജ്ഞാനവുവേണം.
ഇ-മെയിൽ ഐ.ഡി.: hr@jupiterbs.com, വിലാസം: ഗ്രൗണ്ട് ഫ്ലോർ, വിസ്മയ ബിൽഡിങ്, ഇൻഫോപാർക്ക് കൊച്ചി ഫേസ്-1, ഇൻഫോപാർക്ക് കൊച്ചി. വെബ്സൈറ്റ്: hr@jupiterbs.com. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 10.

സൈബർ പാർക്ക്, കോഴിക്കോട്
സെയിൽസ് ഡെവലപ്‌മെന്റ് റെപ്രസന്റേറ്റീവ്
വിനം സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് സെയിൽസ് ഡെവലപ്‌മെന്റ് റെപ്രസന്റേറ്റീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബിസിനസ് അഡ്മിനിസ്ട്രേഷൻ/ മാർക്കറ്റിങ്/ കമ്യൂണിക്കേഷൻസിൽ ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യയും 2-3 വർഷത്തെപ്രവൃത്തിപരിചയവുമുളളവർക്കാണ് അവസരം. മികച്ച ആശയവിനിമയശേഷിയുണ്ടാവണം. സി.ആർ.എം സേഫ്റ്റ് വേറിലുളള പരിചയവും സെയിൽസ് ഓട്ടോമേഷൻ ടൂളുകളെക്കുറിച്ചുള്ള ധാരണയുമുണ്ടാവണം.
ഇ-മെയിൽ: careers@mailercloud.com, വിലാസം: യൂണിറ്റ് -5, ഐടി ബിൽഡിങ്, കെ.എസ്ഐ.ടി.ഐ.എൽ സ്പെഷ്യൽ ഇക്കണോമിക് സോൺ, സൈബർ പാർക്ക്, കോഴിക്കോട്. വെബ്സൈറ്റ്: www.vinam.in

Content Highlights: Multiple IT job openings across Technopark, Infopark, and Cyberpark.