എസ്എസ്‌സി സിജിഎല്‍(SSC-CGL) 2024 അപേക്ഷയിലെ തെറ്റ് തിരത്തലുകള്‍ക്ക് അവസരം

കംബൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ ഏക്‌സാമിനേഷന്‍ (സിജിഎല്‍) 2024ലെ അപേക്ഷയില്‍ തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്താന്‍ അവസരം.ഇതിനായുള്ള കറക്ഷന്‍ വിന്‍ഡോ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്എസ്‌സി) തുറന്നു. ഓഗസ്റ്റ് 11 വരെ തിരുത്താന്‍ അവസരമുണ്ട്. എസ്എസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ തിരുത്തലുകള്‍ നടത്താം.
കംബൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ ടയര്‍ 1 പരീക്ഷ സെപ്റ്റംബര്‍ 9 മുതല്‍ 26 വരെയാണ് നടത്തുക. ഇതിന് ശേഷം ടയര്‍ 2 പരീക്ഷയുണ്ടായിരിക്കും. ശേഷം ഡോക്യുമെന്റ് വേരിഫിക്കേഷനുമുണ്ടാകും.
എങ്ങനെ തിരുത്താം?
1) എസ്എസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: https://ssc.gov.in/login
2) ഹോംപേജിലെ അപ്ലൈ ഓണ്‍ലൈന്‍ ലിങ്ക് ക്ലിക്ക് ചെയ്യുക
3) ലോഗിന്‍ വിവരങ്ങള്‍ നല്‍കിയ ശേഷം സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക
4) അപ്ലിക്കേഷന്‍ ഫോമില്‍ ആവശ്യമായ തിരുത്തലുകള്‍ നടത്തിയ ശേഷം സബ്മിറ്റ് ബട്ടണ്‍ ഒന്നുകൂടി അമര്‍ത്തുക
5) കണ്‍ഫര്‍മേഷന്‍ പേജ് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് ഔട്ടെടുത്ത് ഭാവി ആവശ്യങ്ങള്‍ക്ക് സൂക്ഷിക്കുക
Content Highlights: ssc cgl exam correction window opens