ഫെബ്രുവരി 12-ന് നടത്താനിരുന്ന ഓൺലൈൻ പി.എസ്.സി പരീക്ഷ മാറ്റി

#News Desk
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: ഫെബ്രുവരി 12-ന് നടത്താനിരുന്ന ഓൺലൈൻ പരീക്ഷ പി.എസ്.സി. 21-ലേക്ക് മാറ്റി. വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (കംപ്യൂട്ടർ എയ്ഡഡ് എംബ്രോയ്ഡറി ആൻഡ് ഡിസൈനിങ്‌-കാറ്റഗറി നമ്പർ 580/2024) തസ്തികയിലേക്കുള്ളതാണ് പരീക്ഷ. സമയത്തിൽ മാറ്റമില്ല. 12-ന് പണിമുടക്കായതിനാലാണ് പരീക്ഷ മാറ്റിയത്. 

Content Highlights: The Kerala Public Service Commission (KPSC) has postponed the online examination for the post of Junior Instructor (Computer Aided Embroidery and Designing) in the Industrial Training Department. Originally scheduled for February 12, the exam will now be held on February 21, 2026, due to a strike.