IBPS ക്ലാര്‍ക്ക് 2024 പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു

പ്രതീകാത്മകചിത്രം | ഫോട്ടോ എന്‍.എം പ്രദീപ്
പ്രതീകാത്മകചിത്രം | ഫോട്ടോ എന്‍.എം പ്രദീപ്

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണല്‍ സെലക്ഷന്‍ (ഐ.ബി.പി.എസ്) നടത്തുന്ന ക്ലാര്‍ക്ക് 2024 പ്രിലിംസ് പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു. രജിസ്റ്റര്‍ നമ്പറും പാസ്‌വേഡും നല്‍കി ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ഓഗസ്റ്റ് 24 മുതല്‍ 31 വരെയാണ് ഐ.ബി.പി.എസ് ക്ലാര്‍ക്ക് പ്രിലിംസ് പരീക്ഷകള്‍ നടക്കുക.

എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം

1) ഐ.ബി.പി.എസ്സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: ibps.in

2) ഹോം പേജിലെ ഐ.ബി.പി.എസ് ക്ലാര്‍ക്ക് പ്രിലിംസ് അഡ്മിറ്റ് കാര്‍ഡ് ലിങ്ക് ക്ലിക്ക് ചെയ്യുക

3) ലോഗിന്‍ പേജില്‍ ആവശ്യമുള്ള വിവരങ്ങള്‍ നല്‍കി ലോഗിന്‍ ചെയ്യുക

4) സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം ഐ.ബി.പി.എസ് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുക
 

Content Highlights: ibps clerk admit cards published