ഗ്രാന്‍ഡ് ടെക് അഡ്വഞ്ചര്‍ ഹാക്കത്തോണ്‍; ഒരു ലക്ഷം രൂപ വരെ സമ്മാനത്തുക, തൊഴിലവസരങ്ങള്‍

കേരള നോളജ് ഇക്കോണമി മിഷനും ജി-ടെക് ലേണും സംയുക്തമായി 'CODE STORM' എന്ന പേരില്‍ ഒരു ഗ്രാന്‍ഡ് ടെക് അഡ്വെഞ്ചര്‍ ഹാക്കത്തോണ്‍ ആലുവ KMEA എന്‍ജിനീയറിങ് കോളേജില്‍ വച്ച് ഓഗസ്റ്റ് 19, 20 തീയതികളില്‍ നടത്തുന്നതാണ്. ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍, ഡിസൈന്‍ ആന്‍ഡ് സിവില്‍ എന്‍ജിനീയറിങ് മേഖലകളിലാണ് ഈ പ്ലേസ്‌മെന്റ് കേന്ദ്രീകൃത ഹാക്കത്തോണ്‍ പ്രധാനമായും നടക്കുക.
mulearn.org/Kkem-gta വഴി ഹാക്കത്തോണില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന മത്സരാര്‍ത്ഥികള്‍ക്ക് പ്രമുഖ കമ്പനികളില്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതാണ്. 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഈ ഹാക്കത്തോണില്‍ വിജയികളാവുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വരെ സമ്മാനത്തുക ലഭിക്കും
Content Highlights: Grand Tech Adventure : CodeStorm Hackathon