‘പിരിച്ചുവിടലിന് കാരണം നിർമിത ബുദ്ധിയല്ല, കമ്പനികൾ AI-യുടെ പേര് ദുരുപയോഗം ചെയ്യുന്നു’

#Career desk
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

നിർമിത ബുദ്ധി കാരണം ആളുകൾക്ക് വൻതോതിൽ ജോലി നഷ്ടപ്പെടുമെന്ന പേടി വേണ്ടെന്ന് പ്രമുഖ സ്റ്റാഫിങ് ഏജൻസിയായ അഡെക്കോ ഗ്രുപ്പിന്റെ പഠനത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഈ വർഷം യു.എസിൽ നടന്ന പിരിച്ചുവിടലുകളിൽ വലിയൊരു പങ്കും എഐ കാരണം ആണെന്ന് ഔട്ട്‌പ്ലേസ്‌മെന്റ് സ്ഥാപനങ്ങൾ വാദിക്കുന്നുണ്ട്.  

മൈക്രോസോഫ്റ്റ്, ആമസോൺ, എച്ച്.എസ്,ബി,സി, സ്റ്റാന്റേർഡ് ചാർട്ടേഡ് തുടങ്ങി പ്രമുഖ കമ്പനികളെല്ലാം എഐയിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം കുറച്ചിരുന്നു. എന്നാൽ കമ്പനികളിലെ മോശം പ്രകടനവും മറ്റ് പ്രശ്നങ്ങളും മറച്ചുവെക്കാൻ എഐയുടെ പേര് ദുരുപയോഗം ചെയ്യുകയാണെന്നാണ് അഡെക്കോ ഗ്രൂപ്പ് സിഇഒ ഡെനിസ് മച്ചുവൽ പറയുന്നത്. പണ്ട് ഇന്റർനെറ്റും കമ്പ്യൂട്ടറും വന്നപ്പോഴും ഇതുപോലെയുള്ള ആശങ്കകൾ ഉണ്ടായിരുന്നു, എന്നാൽ അതൊന്നും തൊഴിൽ മേഖലയെ പൂർണ്ണമായി തകർത്തിട്ടില്ല.

എൻ്ട്രി ലെവൽ ജീവനക്കാരുടെ തസ്തികകൾ പാടെ വെട്ടിക്കുറയ്ക്കുന്നത് ഭാവിയിൽ നല്ല ജീവനക്കാരെ കിട്ടുന്നതിന് തടസ്സമാകും. അതുകൊണ്ട് എഐക്ക് അനുയോജ്യമായ രീതിയിൽ ജോലികൾ ക്രമീകരിക്കാനും ജീവനക്കാർക്ക് പുതിയ സാങ്കേതികവിദ്യകളിൽ പരിശീലനം നൽകാനുമാണ് കമ്പനികൾ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: A global study by Adecco Group debunks fears of massive AI-driven job losses, revealing that major corporations are using artificial intelligence as an excuse to mask poor internal performance and standard business restructuring.