ലാസ്റ്റ് ഗ്രേഡ് പരീക്ഷ പരീക്ഷയ്ക്കായി തയ്യാറെടുക്കാം

പുതുക്കിയ യോഗ്യതപ്രകാരം പി.എസ്.സി നടത്തുന്ന ആദ്യ ലാസ്റ്റ് ഗ്രേഡ് സര്‍വെന്റ് ( എല്‍ജിഎസ് )പരീക്ഷയാണ് വരാന്‍ പോകുന്നത്. സമീപകാലത്ത് പി.എസ്.സി നടത്തിയ എല്‍.ജി.എസ് പരീക്ഷകളില്‍ അപേക്ഷിച്ചവരില്‍ പകുതിയില്‍ അധികവും ബിരുദം നേടിയവരായിരുന്നു. ഇവരെ ഒഴിവാക്കി എല്‍.ജി.എസ് പരീക്ഷ നടത്തുമ്പോള്‍ അടിസ്ഥാന യോഗ്യത മാത്രം നേടിയവര്‍ക്ക് മുന്നില്‍ ജോലിയുടെ വാതിലുകള്‍ പാതി തുറക്കുകയാണ്.
യോഗ്യതയില്‍ മാറ്റം വന്നതിനാല്‍ മുന്‍പത്തെ പോലെ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുമായി ഏറ്റുമുട്ടുന്ന അവസ്ഥയ്ക്ക് മാറ്റം വന്നെങ്കിലും വിജയം എളുപ്പമാകില്ല. അതിന് നമ്മുടെ തയ്യാറെടുപ്പുകളും പിഴവറ്റതായിരിക്കണം. നേടുന്ന ഓരോ മാര്‍ക്കിനും വലിയ വിലയുണ്ടെന്ന് ബോധമുണ്ടാവണം. ചിട്ടയായ പരീശീലനം ഒന്നു മാത്രമേ നിങ്ങളെ അതിന് സഹായിക്കുകയുള്ളു. ഇക്കാര്യത്തില്‍ ഗുണകരമാകുന്ന പുസ്തകമാണ് മാതൃഭൂമി തൊഴില്‍വാര്‍ത്ത സൂപ്പര്‍ ഫാക്ട് ഫയല്‍ 2017.
അതിവിശാലമായ സിലബസ് തന്നെയാണ് ഉദ്യോഗാര്‍ഥികളുടെ മുന്നിലുള്ള പ്രധാന കടമ്പ. അതിബൃഹത്തായ സിലബസില്‍ നിന്ന് വേണ്ടത് കണ്ടെത്തി പഠിക്കാന്‍ സാധിച്ചാല്‍ നിങ്ങള്‍ക്ക് വിജയം ഉറപ്പിക്കാന്‍ സാധിക്കും. ഇവിടെയാണ് ഈ പുസ്തകത്തിന്റെ പ്രസക്തി. എല്‍.ജി.എസ് പരീക്ഷയുടെ വിശദമായ സിലബസ് പൂര്‍ണമായും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
സമീപകാലത്തായി വിവിധ പരീക്ഷകകളിലെ ചോദ്യ രീതികളില്‍ പി.എസ്.സി അനുവര്‍ത്തിച്ചുവരുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. 2017ലെ ലാസ്റ്റ് ഗ്രേഡ് പരീക്ഷാ സിലബസ് പ്രസിദ്ധീകരിക്കപ്പെട്ടതിനു ശേഷം ആദ്യമിറങ്ങിയ പുസ്തകത്തിന്റെ പ്രധാന സവിശേഷതകളിലൊന്ന് മുന്‍ റാങ്ക് ജേതാക്കള്‍ തിരഞ്ഞെടുത്ത് അവതരിപ്പിക്കുന്ന 30 വിഷയങ്ങളാണ്.
ഏറ്റവും പുതിയ ആനുകാലിക വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് തയ്യാറാക്കിയിരിക്കുന്ന പുസ്തകത്തില്‍ പരീക്ഷ എഴുതി പരിശീലിക്കാന്‍ 25 സോള്‍വ്ഡ് പേപ്പറുകളും ഒരോന്നിനൊപ്പവും ഒ.എം.ആര്‍. ഷീറ്റും വിശകലനവും നല്‍കിയിട്ടുണ്ട്. കേരളം, ഇന്ത്യ, ലോകം, നവോത്ഥാനം, ഭരണഘടന, സാമൂഹിക വികസന പദ്ധതികള്‍, സിനിമ, കായികം തുടങ്ങിയ വിഷയങ്ങള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കി തയ്യാക്കിയിരിക്കുന്ന പുസ്തകത്തില്‍ 10 സെറ്റ് മാതൃകാ ചോദ്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കമ്പനി/കോര്‍പറേഷന്‍, വിവിധം പരീക്ഷകളുടെ സിലബസിനനുസരിച്ച് തയ്യാറാക്കിയിരിക്കുന്ന പുസ്തകം ഒരു ജോലി സ്വപ്നം കാണുന്നവര്‍ക്ക് അവരുടെ സ്വപ്നത്തിന് കൂട്ടായി കൂടെ കൂട്ടാവുന്ന ഉത്തമ സഹായിയായിരിക്കും. ലക്ഷ്യം മുന്നില്‍ നിര്‍ത്തി പഠനം ആരംംഭിച്ചാല്‍ നിങ്ങളുടെ ലക്ഷ്യം ഉറപ്പായും പൂര്‍ത്തിയാകും.


VIEW ON mathrubhumi.com