രുചികരമായ വിഭവങ്ങള്‍ വേഗത്തില്‍ തയ്യാറാക്കാം

ഭക്ഷണത്തിന് ഒരു മാന്ത്രികതയുണ്ട്. നല്ല ഭക്ഷണമാണെങ്കില്‍ അത് കഴിക്കുന്നവരുടെയും ഉണ്ടാക്കുന്നവരുടെയും മനസ് ഒരു പോലെ നിറയും. നാം കഴിക്കുന്ന ഓരോ ഭക്ഷണത്തിന് പിന്നിലും ഒരു നല്ല പാചകക്കാരന്റെ അധ്വാനം ഉണ്ടെന്ന് നമുക്കറിയാമെങ്കിലും നമ്മളില്‍ പലരും അത് ഒര്‍മിക്കാന്‍ പോലും ശ്രമിക്കാറില്ല. എന്നാല്‍ അടുക്കളയില്‍ കയറി ഒരു ചായ ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോഴാണ് ആ അധ്വാനത്തിന്റെ വില നമുക്ക് അറിയാന്‍ സാധിക്കുന്നത്.
തുടക്കക്കാര്‍ക്കും ഒറ്റക്ക് താമസിക്കുന്നവര്‍ക്കുമാണ് ഭക്ഷണക്കാര്യത്തില്‍ ഏറെ വെല്ലുവിളികള്‍ അനുഭവപ്പെടുക. മിക്കവരും തങ്ങള്‍ക്ക് അറിയാവുന്ന പേരിടാത്ത ഭക്ഷണത്തില്‍ അഭയം കണ്ടെത്തുമ്പോള്‍ മറ്റു ചിലര്‍ ഇക്കാര്യത്തിന് പാചക പുസ്തകങ്ങളെയാകും ആശ്രയിക്കുക.
എന്നാല്‍ വൈവിധ്യമാര്‍ന്ന ചേരുവകള്‍ കൊണ്ട് പാചകം ചെയ്യാന്‍ സാധിക്കുന്ന ഇത്തരം വിഭവങ്ങള്‍ തുടക്കക്കാര്‍ക്ക് ഒരു ബാലികേറാമല തന്നെയായിരിക്കും. ഇക്കാര്യത്തില്‍ ധൈര്യ പൂര്‍വം തിരഞെടുക്കാവുന്ന പുസ്തകമാണ് തസ്‌നി ബഷീറിന്റെ ഈസി റെസിപ്പീസ്. രുചികരമായതും എന്നാല്‍ പെട്ടന്ന് തയ്യാറാക്കാവുന്നതുമായ വിഭവങ്ങളുടെ പാചകക്കുറിപ്പുകളാണ് പുസ്തകത്തിന്റെ സവിശേഷത.
വിവിധ തരത്തിലുള്ള പ്രഭാത വിഭവങ്ങള്‍, മധുര പലഹാരങ്ങള്‍, ചിക്കന്‍ വിഭവങ്ങള്‍, മത്സ്യവിഭവങ്ങള്‍, മട്ടന്‍-ബീഫ് വിഭവങ്ങള്‍, പച്ചക്കറി വിഭവങ്ങള്‍, സാലഡുകള്‍, സൂപ്പുകള്‍ പുഡ്ഡിങ്ങുകള്‍ എന്നിങ്ങനെ പെട്ടന്ന് തയ്യാറാക്കാവുന്ന വിഭവങ്ങളുടെ പാചകക്കുറിപ്പുകളാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. പാചകം ചെയ്യാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കും തുടക്കക്കാര്‍ക്കും നല്ലൊരു സഹായി ആയിരിക്കും ഈ പുസ്തകം.


VIEW ON mathrubhumi.com