അന്താരാഷ്ട്ര സംഗീതദിനത്തിൽ ആരംഭിക്കുന്ന 'പാട്ടുവഴിയോരത്ത്' കാക്കനാട് മാതൃഭൂമി ബുക്‌സിൽ

കാക്കനാട്: പ്രിയപ്പെട്ട പാട്ടുകളുടെ ഓർമ്മകളിലേക്ക് ഇറങ്ങിനടക്കാനും പാട്ടിന് പിന്നിലെ കഥകൾ കേട്ട് ആസ്വദിക്കാനുമായി കാക്കനാട് മാതൃഭൂമി ബുക്സ് പുതിയ സാംസ്‌കാരിക കൂട്ടായ്മയ്ക്ക് വേദിയാകുന്നു. അന്താരാഷ്ട്ര സംഗീതദിനത്തിൽ ആരംഭിക്കുന്ന 'പാട്ടുവഴിയോരത്ത്' എന്ന സാംസ്‌കാരിക കൂട്ടായ്മയുടെ ആദ്യ പതിപ്പിൽ സംഗീത നിരൂപകനും എഴുത്തുകാരനുമായ രവിമേനോൻ അതിഥിയായെത്തുന്നു. ആർ.ജെ. അച്ചു അവതാരകയാകും. വ്യാഴാഴ്ച വൈകീട്ട് 5.30-ന് കാക്കനാട് സിവിൽ ലൈൻ ബൈപ്പാസ് റോഡിലുള്ള മാതൃഭൂമി ബുക്സ് സ്റ്റോറിലാണ് പരിപാടി. ഫോൺ: 8138904214.