'പരേതന്‍' പ്രകാശനം ചെയ്തു

കൊച്ചി: ഇംഗ്ലീഷ് സാഹിത്യകാരന്‍ ഡി.എച്ച്. ലോറന്‍സിന്റെ 'ദ എസ്‌കേപ്ഡ് കോക്ക്' എന്ന നോവലിന്റെ സി.വി. ബാലകൃഷ്ണന്റെ വിവര്‍ത്തനമായ 'പരേതന്‍' പ്രകാശനം ചെയ്തു. എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടന്ന മാതൂഭൂമി-സൗത്ത് ഇന്ത്യന്‍ ബാങ്ക് അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ എഴുത്തുകാരനായ കെ.ബി. പ്രസന്നകുമാര്‍ സിനിമതാരം അനുമോള്‍ക്ക് പുസ്തകം കൈമാറി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. മാതൃഭൂമി ബുക്സ് മാനേജര്‍ കെ. നൗഷാദ് പങ്കെടുത്തു.
'എത്ര നിരാകരിച്ചാലും പുസ്തകങ്ങള്‍ മനുഷ്യര്‍ക്കായി നിലനില്‍ക്കുമെന്നും സാങ്കേതിക വിദ്യ എത്ര പുരോഗമിച്ചാലും പുസ്തകങ്ങള്‍ നിലനില്‍ക്കുമെന്നും സി.വി. ബാലകൃഷ്ണന്‍ പറഞ്ഞു.
നോവല്‍ വിവര്‍ത്തനം ചെയ്തപ്പോള്‍ പല ഇംഗ്ലീഷ് വാക്കുകള്‍ക്കും തുല്യമായ മലയാളം വാക്കുകള്‍ ലഭിക്കാറില്ല. ഇത് ഒരു വെല്ലുവിളിയാണ്' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറച്ചു പേജ് മാത്രമേ നോവലിന് ഉള്ളുവെങ്കിലും വളരെ മുഴക്കമുള്ള ഒരു പുസ്തകമാണ് 'പരേതന്‍' എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുസ്തകോത്സവ വേദിയില്‍ ഇന്ന് എഴുത്തുകാരന്‍ ടി.വി. വര്‍ക്കിയുമായി സന്ധ്യ മേരി നടത്തുന്ന മുഖാമുഖം, വൈകീട്ട് 5.30ന്.


VIEW ON mathrubhumi.com