കോട്ടയ്ക്കലില്‍ മാതൃഭൂമി ക്രിസ്മസ്-നവവത്സര പുസ്തകോത്സവം തുടങ്ങി

കോട്ടയ്ക്കലിലെ മാതൃഭൂമി പുസ്തകോത്സവം ഉദ്ഘാടനംചെയ്ത സാഹിത്യകാരൻ പി. സുരേന്ദ്രൻ പുസ്തകശാലയിൽ.
കോട്ടയ്ക്കലിലെ മാതൃഭൂമി പുസ്തകോത്സവം ഉദ്ഘാടനംചെയ്ത സാഹിത്യകാരൻ പി. സുരേന്ദ്രൻ പുസ്തകശാലയിൽ.

കോട്ടയ്ക്കൽ: മാതൃഭൂമി ബുക്സ് ക്രിസ്മസ്‌-നവവത്സര പുസ്തകോത്സവത്തിന് കോട്ടയ്ക്കൽ പാലത്തറയിലെ മാതൃഭൂമി പുസ്തകശാലയിൽ തുടക്കം. സാഹിത്യകാരൻ പി. സുരേന്ദ്രൻ ഉദ്ഘാടനംചെയ്തു. പുതിയ തലമുറയെ അഭിസംബോധന ചെയ്യാൻ എഴുത്തുകാരുടെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. ചെറുപ്പക്കാരുടെ മുൻഗണനയിൽ സാഹിത്യം ഇല്ലാതായിരിക്കുന്നു. മലയാളത്തിൽ അസാധാരണമായ എഴുത്തൊന്നും ചർച്ച ചെയ്യപ്പെടുന്നില്ലെന്നും സുരേന്ദ്രൻ നിരീക്ഷിച്ചു. ചടങ്ങിൽ മാതൃഭൂമി റീജണൽ മാനേജർ സി. സുരേഷ്‌കുമാർ അധ്യക്ഷത വഹിച്ചു.

ജനുവരി ഏഴുവരെയാണ് പുസ്തകോത്സവം. രാവിലെ ഒൻപതുമുതൽ വൈകീട്ട് ആറുവരെയാണ് പുസ്തകങ്ങൾ ലഭിക്കുക. മാതൃഭൂമി ബുക്സിനു പുറമേ മലയാളത്തിലെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങൾ ആകർഷകമായ വിലക്കുറവിൽ ലഭിക്കും.

ശശി തരൂരിന്റെ ‘നെഹ്രു ഇന്ത്യയുടെ സൃഷ്ടി’, ഫ്രാൻസിസ് നേറോണയുടെ ‘മാസ്റ്റർപീസ്’, പി. സുരേന്ദ്രന്റെ ‘ഇലകളിൽ കാറ്റുതൊടുമ്പോൾ’, ബൈജു എൻ. നായരുടെ ‘ഉല്ലാസയാത്രകൾ’, ടി.എസ്. കല്യാണരാമന്റെ ആത്മകഥയായ ‘ആത്മവിശ്വാസം’, കെ.പി. ഉണ്ണിക്കൃഷ്ണന്റെ ജീവചരിത്രം ‘ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയസഞ്ചാരി’, ജി.ആർ. ഇന്ദുഗോപന്റെ ‘വാട്ടർ ബോഡി’, ശശി തരൂരിന്റെ ‘അംബേദ്കർ എ ലൈഫ്’ തുടങ്ങിയ പുതിയ പുസ്തകങ്ങളുൾപ്പെടെ വലിയൊരു ശേഖരം മേളയിലുണ്ട്. ഫോൺ: 0483-2745800, 8590604931.

Content Highlights: mathrubhumi new year book fair, palathara, kottakkal, mathrubhumi books, malappuram