'വിനോദയാത്രയും വ്യക്തിത്വവികാസവും': കുട്ടികള്‍ക്കുള്ള അവധിക്കാല പരിപാടി മാതൃഭൂമി ബുക്‌സില്‍

വിനോദ് കോവൂർ, പി.എം.എ ഗഫൂർ
വിനോദ് കോവൂർ, പി.എം.എ ഗഫൂർ

കോഴിക്കോട്: വിനോദ് കോവൂരുമായി കുട്ടികള്‍ക്ക് സംവദിക്കാം. എം80 മൂസ, മറിമായം തുടങ്ങിയ ടിവി പരിപാടികളിലൂടെയും സിനിമകളിലൂടെയും മലയാളിക്കു സുപരിചിതനായ നടന്റെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമായ 'വിനോദയാത്ര' എന്ന പുസ്തകത്തെ മുന്‍നിര്‍ത്തിയായിരിക്കും പരിപാടി. 
പാട്ടും പറച്ചിലുമായി ഈ അവധിക്കാലത്ത് കുട്ടികള്‍ക്ക് ഒരുദിവസം, കൂടാതെ പ്രശസ്ത മോട്ടിവേഷണല്‍ സ്പീക്കറും എഴുത്തുകാരനുമായ പി.എം.എ. ഗഫൂര്‍ 'കഥകളും വ്യക്തിത്വവികാസവും' എന്ന വിഷയത്തില്‍ മറ്റൊരുസെഷനും കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്നു.

'വിനോദയാത്രയും വ്യക്തിത്വവികാസവും' എന്ന പ്രത്യേക പരിപാടി 13-ന് രാവിലെ 10 മുതല്‍ ഒരുമണിവരെ രാജാജി റോഡിലെ കെ.പി. കേശവമേനോന്‍ ഹാളില്‍ നടക്കും. 11 മുതല്‍ 17 വയസ്സുവരെയുള്ള ആദ്യം രജിസ്റ്റര്‍ചെയ്യുന്ന 100 കുട്ടികള്‍ക്ക് പങ്കെടുക്കാം. രജിസ്റ്റര്‍ചെയ്യാന്‍ ബന്ധപ്പെടേണ്ട നമ്പര്‍: 8590601383, 0495 2720998. പരിപാടിയോടനുബന്ധിച്ച് കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍ക്ക് പ്രത്യേക വിലക്കിഴിവുമുണ്ടാവും.
 

Content Highlights: mathrubhumi books summer camp for children vinod kovoor and pma gafoor