'ബംഗാള്‍ എന്നും മലയാളിയുടെ ഉള്ളിലുണ്ട്'-സുനില്‍ ഞാളിയത്ത്

കൊച്ചി: പുതുമ തേടിയുള്ള മലയാളിയുടെ സഞ്ചാരം എക്കാലത്തുമുണ്ടായിരുന്നു. 2500 കിലോമീറ്റര്‍ അകലെയാണെങ്കിലും ബംഗാള്‍ അത്രമേല്‍ മലയാളികളോട് അടുത്തു നില്‍ക്കുന്നുവെന്നും നമ്മളില്‍ ഒരാളുടേതെന്ന പോലെ ബംഗാളിക്കഥ വായിക്കുന്നത് അതുകൊണ്ടാണെന്നും കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിവര്‍ത്തനത്തിനുള്ള പുരസ്‌കാരം നേടിയ സുനില്‍ ഞാളിയത്ത്. ദീപാവലിയോടനുബന്ധിച്ച് കലൂര്‍ മാതൃഭൂമി ബുക് സ്റ്റാളില്‍ കഥാകൃത്ത് ബിജു സി.പി. യുമായി മുഖാമുഖത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
''കേരളത്തിന്റെ സാമൂഹിക അന്തരീക്ഷവുമായി ബംഗാളിന് വലിയ അന്തരമുണ്ട്. ബംഗാളില്‍ രാജ്ഭവന് 10 കിലോമീറ്റര്‍ അടുത്തുപോലും കുഗ്രാമങ്ങളുണ്ട്. കേരളത്തിലിരുന്ന് ആലോചിച്ചാല്‍ അത് അത്ഭുതമാണ്'' - സുനില്‍ പറഞ്ഞു. 'എന്നാല്‍ സാഹിത്യത്തില്‍ അടുപ്പമാണ്. ബിമല്‍ മിത്ര ഒരിക്കല്‍ പറഞ്ഞത് തനിക്ക് ബംഗാളിലുള്ളതിനെക്കാള്‍ വായനക്കാര്‍ കേരളത്തിലുണ്ട് എന്നാണ്'. താന്‍ പരിഭാഷപ്പെടുത്തിയ ബഷായ് ടുഡുവിന്റെയും കല്‍ക്കത്ത കഫെയുടെയും അനുഭവം സുനില്‍ പങ്കുവെച്ചു.
മലയാളത്തിലെ പ്രധാന സാഹിത്യ ശാഖകളിലൊന്നായി വിവര്‍ത്തനം മാറിയെന്ന് സി.പി. ബിജു പറഞ്ഞു. 'മഹാക്ഷാമത്തിന്റെ മണ്ണാണെങ്കിലും വായന മറക്കാത്ത ജനതയാണ് ബംഗാളിലുള്ളത്.' ദീപാവലിയോടനുബന്ധിച്ച് ബുക് സ്റ്റാളില്‍ സ്പെഷ്യല്‍ ഓഫര്‍ 24 വരെയുണ്ട്.
Content Highlights: kendra sahithya academy winner sunil njaliyath talks to the audience at mathrubhumi books