കെ. രഘുനാഥന്റെ ‘അജ്ഞാതനാമാ’ പ്രകാശനം ചെയ്തു

• മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച കെ. രഘുനാഥന്റെ 'അജ്ഞാത നാമ' എന്ന നോവൽ കെ.സി. നാരായണൻ രാജലക്ഷ്മി മാനഴിക്കു നൽകി പ്രകാശനംചെയ്യുന്നു. എൻ. രാജൻ, പി. വിനോദ്, കെ. രഘുനാഥൻ, എം.പി. സുരേന്ദ്രൻ, കെ. അനിൽകുമാർ, കെ. ഉണ്ണികൃഷ്ണൻ എന്നിവർ സമീപം

തൃശ്ശൂർ : ‘മറച്ചുവെക്കുക എന്നതായിരുന്നു മധ്യകാലത്തിലെ എഴുത്തുരീതിയെന്നും ‘ഞാൻ ഗ്രന്ഥകാരൻ’ എന്ന സങ്കല്പം വന്നത് ആധുനികകാലത്താണെന്നും എഴുത്തുകാരൻ കെ.സി. നാരായണൻ പറഞ്ഞു . മാതൃഭൂമി മെഗാബുക്ക്ഫെയറിനോടനുബന്ധിച്ച് കെ. രഘുനാഥന്റെ ‘അജ്ഞാതനാമാ’ എന്ന നോവലിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു കെ.സി. നാരായണൻ.

500 കൊല്ലം മുൻപ് രചിക്കപ്പെട്ട ചന്ദ്രോത്സവത്തിന്റെയും ഉണ്ണുനീലിസന്ദേശത്തിന്റെയും ചരിത്രം കെ. രഘുനാഥൻ ‘അജ്ഞാതനാമാ’ എന്ന നോവലിൽ കാവ്യവത്കരിച്ചിരിക്കുകയാണെന്നും കെ.സി. നാരായണൻ പറഞ്ഞു. രാജലക്ഷ്മി മാനഴി പുസ്തകം ഏറ്റുവാങ്ങി. എം.പി. സുരേന്ദ്രൻ, പി. വിനോദ്, കെ. അനിൽകുമാർ, എൻ. രാജൻ, കെ. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Content Highlights: k.raghunathan ajnathanama