‘ആരും കാണാത്ത യുദ്ധങ്ങൾ’; ജോസഫ് അന്നംകുട്ടി ജോസിന്റെ പുതിയ പുസ്തകം, പ്രീ ബുക്കിങ് ആരംഭിച്ചു

മുൻ റേഡിയോ ജോക്കിയും പ്രചോദനാത്മകമായ പ്രഭാഷണങ്ങളിലൂടെ ശ്രദ്ധേയനുമായ ജോസഫ് അന്നംകുട്ടി ജോസിന്റെ പുതിയ പുസ്തകം ‘ആരും കാണാത്ത യുദ്ധങ്ങൾ’ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കും.
പുസ്തകത്തിന്റെ പ്രീ ബുക്കിങ് മാതൃഭൂമി ബുക്‌സ്റ്റോറുകളിലും ഓൺലൈൻ സ്റ്റോറിലും ആരംഭിച്ചു. 250 രൂപ മുഖവിലയുള്ള പുസ്തകം ഇപ്പോൾ ബുക്ക് ചെയ്യുന്നവർക്ക് 199 രൂപയ്ക്ക് ലഭിക്കും.
ജീവിതത്തിന്റെ ഏതൊക്കെയോ പരിസരങ്ങളിൽ കണ്ടുമുട്ടിയ ചില മനുഷ്യർ കടന്നുപോയ യുദ്ധങ്ങളെക്കുറിച്ചുള്ള സാന്ത്വനം നൽകുന്ന കുറിപ്പുകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.
ആരും കാണാത്ത യുദ്ധങ്ങളിൽ പടയോട്ടങ്ങൾ നടത്തിയ നിരവധി വ്യക്തികളുടെ ആത്മസംഘർഷങ്ങളും അതിജീവനയാത്രകളും വിവരിക്കുന്ന ഈ പുസ്തകം ജോസഫ് അന്നംകുട്ടി ജോസിന്റെ നാലാമത്തെ പുസ്തകമാണ്.
മനുഷ്യരേക്കാൾ നല്ല പുസ്തകങ്ങളൊന്നും താൻ വായിച്ചിട്ടില്ലെന്നും ഓരോ മനുഷ്യരും ജീവിച്ചിരിക്കുന്ന അത്ഭുതമാണെന്ന് ഈ വായനയിലൂടെ താൻ കണ്ടെത്തിയെന്നും ജോസഫ് ആമുഖത്തിൽ പറയുന്നു.
പുസ്തകം ഫെബ്രുവരി 14-ന് പുറത്തിറങ്ങും. ഓൺലൈനിൽ ബുക്ക് ചെയ്യാൻ mbibooks.com സന്ദർശിക്കുക.
Content Highlights: Joseph Annamkutty Jose's New Book "Aarum Kaanatha Yuddhangal", Now Available for Pre-Booking.