പരിസ്ഥിതി നിയമം: ഡോ.രാജു നാരായണസ്വാമിയുടെ പുസ്തകം പ്രകാശനം ചെയ്തു

ഡോ.രാജു നാരായണസ്വാമിയുടെ പുസ്തകം മേധാപദ്കര്‍ സി.ആര്‍. നീലകണ്ഠന് നല്കി പ്രകാശനം ചെയ്യുന്നു
ഡോ.രാജു നാരായണസ്വാമിയുടെ പുസ്തകം മേധാപദ്കര്‍ സി.ആര്‍. നീലകണ്ഠന് നല്കി പ്രകാശനം ചെയ്യുന്നു

തിരുവനന്തപുരം: പരിസ്ഥിതി നിയമത്തെക്കുറിച്ച് കേരള കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഡോ. രാജു നാരായണ സ്വാമി രചിച്ച ഗ്രന്ഥം പ്രമുഖ  സാമൂഹിക പ്രവര്‍ത്തക   മേധാ പട്കര്‍ സി.ആര്‍. നീലകണ്ഠന് നല്കി പ്രകാശനം ചെയ്തു. തുടക്കക്കാര്‍ക്ക് മുതല്‍ എല്‍.എല്‍.എം വിദ്യാര്‍ത്ഥികള്‍ക്കുവരെ പ്രയോജനപ്രദമായ രീതിയിലാണ് പുസ്തകത്തിന്റെ രൂപകല്പന. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ 'ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്‌വരയില്‍',  കുഞ്ഞുണ്ണി പുരസ്‌കാരത്തിനര്‍ഹമായ 'നീലക്കുറിഞ്ഞി: ഒരു വ്യാഴവട്ടത്തിലെ വസന്തം'തുടങ്ങിയ കൃതികളുടെ രചയിതാവാണ്.

സത്യേന്ദ്രദുബേ മെമ്മോറിയല്‍ അവാര്‍ഡ്, സൈബര്‍ നിയമത്തില്‍ ഹോമി ഭാഭാ ഫെലോഷിപ്പു, ബൗദ്ധിക സ്വത്ത് അവകാശനിയമത്തിലെ ഗവേഷണങ്ങള്‍ക്ക് അമേരിക്കയിലെ ജോര്‍ജ് മസോണ്‍ യൂണിവേഴ്‌സിറ്റി നല്‍കുന്ന അംഗീകാരമായ ലിയനാര്‍ഡോ ഡാവിഞ്ചി ഫെല്ലോഷിപ്പ്, തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. നിയമത്തിലും ടെക്‌നോളജിയിലുമായി 200-ലേറെ ഗവേഷണ പ്രബന്ധങ്ങള്‍ സ്വാമി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുപ്പത്തിനാല് തവണ കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ ആയ ഐ എ എസ് ഉദ്യോഗസ്ഥന്‍ എന്ന അപൂര്‍വ്വ റെക്കോര്‍ഡും സ്വാമിയുടെ പേരില്‍ ഉണ്ട്.

Content Highlights: environmental law dr raju narayanaswami book released by medhapatkar and cr neelakantan