ഹിറ്റ്, ഫിറ്റ് സിയേറ... സുരക്ഷയിലും ഇടിച്ചുകയറി എസ്.യു.വികളുടെ ഗോഡ്ഫാദർ

#Auto Desk

ടാറ്റയുടെ സൂപ്പർ ഹിറ്റ് മോഡലായ സിയേറയ്ക്ക് ഇന്ത്യയുടെ സ്വന്തം ഇടിപരീക്ഷയായ ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സുരക്ഷ. മുതിർന്ന യാത്രക്കാരുടെ സുരക്ഷയിൽ 32-ൽ 31.14 പോയിന്റും കുട്ടികളുടെ സംരക്ഷണത്തിൽ 49-ൽ 44.73 പോയിന്റും ഈ എസ്.യു.വി നേടി. അക്കോംപ്ലിഷ്ഡ്+ ഡീസൽ, അഡ്വഞ്ചർ+ ഡീസൽ വേരിയന്റുകളാണ് ക്രാഷ് ടെസ്റ്റിൽ പരീക്ഷിച്ചത്. ഈ റേറ്റിങ്ങുകൾ സിയേറയുടെ എല്ലാ വേരിയന്റുകൾക്കും ബാധകമാണ്.

സുരക്ഷ

ആറ് എയർബാഗുകൾ, റിയർ പാർക്കിങ് സെൻസറുകൾ, ട്രാക്ഷൻ കൺട്രോൾ, ഓൾ-വീൽ ഡിസ്ക് ബ്രേക്കുകൾ,ഓട്ടോ ഹോൾഡ് ഉള്ള ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, ട്രാക്ഷൻ കൺട്രോൾ, എബിഎസ് വിത്ത് ഇബിഡി തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ സിയേറയിൽ ഉണ്ട്. ഉയർന്ന ട്രിമ്മുകളിൽ 360-ഡിഗ്രി ക്യാമറ, ലെവൽ 2 ആഡാസ്, ഓട്ടോ-ഡിമ്മിങ് ഐ‌ആർ‌വി‌എം, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ എന്നിവയും ലഭിക്കും.

എൻജിൻ

പുതിയ തലമുറ ടാറ്റ സിയേറയിൽ, 158 bhp കരുത്തും 255 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന, ടാറ്റയുടെ പുതിയ 1.5 ലിറ്റർ GDi ടർബോ പെട്രോൾ എൻജിൻ നൽകിയിട്ടുണ്ട്. ഈ എൻജിൻ ആറ് 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ (AT) മാത്രമാണ് ലഭ്യമാകുന്നത്. 105 bhp കരുത്തും 145Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് (NA) പെട്രോൾ എൻജിനിലും സിയേറ സ്വന്തമാക്കാം.

ഇത് 6-സ്പീഡ് മാനുവൽ (MT) അല്ലെങ്കിൽ 7-സ്പീഡ് DCA ഗിയർബോക്സുകളിൽ ലഭിക്കും. ഡീസൽ ഓപ്ഷനായി, 116 bhp കരുത്തും 260 Nm ടോർക്കും നൽകുന്ന ടാറ്റയുടെ 1.5 ലിറ്റർ എൻജിനും ലഭ്യമാണ്. ഇതിനൊപ്പം ആറ് സ്പീഡ് മാനുവൽ (MT) അല്ലെങ്കിൽ ഏഴ് സ്പീഡ് DCA ഗിയർബോക്സ് തിരഞ്ഞെടുക്കാം.

വിലയും എതിരാളികളും

11.49 ലക്ഷം രൂപ മുതൽ 21.29 ലക്ഷം രൂപ വരെയാണ് സിയറയുടെ വില. റെനോ ഡസ്റ്റർ, ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, ഹോണ്ട എലവേറ്റ്, മാരുതി വിക്ടോറിസ്, സ്കോഡ കുഷാക്ക്, ഫോക്സ് വാഗൺ ടിഗ്വാൻ എന്നിവയാണ് പ്രധാന എതിരാളികൾ.

Content Highlights: Achieved 5-star BNCAP rating with 31.14/32 for adult and 44.73/49 for child protection., Standard safety features include 6 airbags, traction control, and rear parking sensors., Tested variants include Accomplished+ and Adventure+ diesel models., Advanced safety tech like ADAS level 2 and 360-degree camera available on higher trims.