പോലീസും എം.വി.ഡിയും പരിശോധനക്കിറങ്ങി, ട്രാഫിക് നിയമലംഘനത്തിന് ഒറ്റരാത്രി പിഴയിട്ടത് 19,33,700 രൂപ

ചൊവ്വാഴ്ച രാത്രി മോട്ടോർവാഹന വകുപ്പിന്റെയും പോലീസിന്‍റെയും നേതൃത്വത്തിൽ പുതിയസ്റ്റാൻഡിൽ നടത്തിയ പരിശോധന.
ചൊവ്വാഴ്ച രാത്രി മോട്ടോർവാഹന വകുപ്പിന്റെയും പോലീസിന്‍റെയും നേതൃത്വത്തിൽ പുതിയസ്റ്റാൻഡിൽ നടത്തിയ പരിശോധന.

കോഴിക്കോട്: ചൊവ്വാഴ്ച വൈകീട്ട് ഏഴുമുതല്‍ ബുധനാഴ്ച പുലര്‍ച്ചെ മൂന്നുവരെ മോട്ടോര്‍വാഹനവകുപ്പും പോലീസും സംയുക്തമായിനടത്തിയ രാത്രികാലപരിശോധനയില്‍ 788 വാഹനങ്ങള്‍ നിയമംലംഘിച്ചതായി കണ്ടെത്തി 19,33,700 രൂപ പിഴചുമത്തി. കോഴിക്കോട് നഗരത്തിലും നന്മണ്ട, കൊടുവള്ളി, ഫറോക്ക് ആര്‍.ടി. ഓഫീസുകളുടെ പരിധിയിലുമാണ് പരിശോധന.

ചൊവ്വാഴ്ച വെള്ളയിലില്‍ റീല്‍സ് വീഡിയോ ചിത്രീകരണത്തിനിടെ യുവാവ് മരിച്ചതുമായി ബന്ധപ്പെട്ട് മോട്ടോര്‍വാഹനവകുപ്പ് വാഹനപരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ പി.എ. നസീറിന്റെയും എന്‍ഫോഴ്‌സ്മെന്റ് ആര്‍.ടി.ഒ. സി.എസ്. സന്തോഷ്‌കുമാറിന്റെയും ട്രാഫിക്ക് നോര്‍ത്ത് അസിസ്റ്റന്റ് കമ്മിഷണര്‍ സുരേഷ്ബാബുവിന്റെയും നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

നിയമലംഘനങ്ങള്‍

  • ഹബീം ഉപയോഗിച്ചവര്‍- 172
  • വാഹനംരൂപമാറ്റംവരുത്തിയവര്‍- 46
  • അമിതഭാരം കയറ്റിയവര്‍- 07
  • ഫിറ്റ്‌നസ്, നികുതി, പെര്‍മിറ്റില്ലാത്തവര്‍- 26
  • വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചവര്‍- 03
  • ലൈസന്‍സില്ലാതെ വാഹനമോടിച്ചവര്‍-39
  • മദ്യപിച്ച് വാഹനമോടിച്ചവര്‍-01
  • മറ്റ് വിവിധതരത്തിലുള്ള ലംഘനങ്ങള്‍- 486

Content Highlights: MVD and Police conducted a night checking at calicut-fining 788 vehicles Rs 1933700 for violations