ചില്ലറ ടെന്‍ഷന്‍ വേണ്ട; KSRTC യില്‍ QR code, യു.പി.ഐയിലൂടെ ഇനി ബസ് ചാര്‍ജ് നല്‍കാം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസില്‍ യു.പി.ഐയിലൂടെ ടിക്കറ്റ് തുക കൈമാറാം. ചില്ലറയില്ലാത്തതിന്റെ പേരില്‍ കണ്ടക്ടറുമായി തര്‍ക്കിക്കേണ്ടിവരില്ല. പുതിയ സംവിധാനം ബുധനാഴ്ച മുതല്‍ നിലവില്‍വരും.
ബസിനുള്ളില്‍ ഒട്ടിച്ചിരിക്കുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ടിക്കറ്റ് തുക നല്‍കാനാകും. പണം കൈമാറിയ മെസേജ് കണ്ടക്ടറെ ബോധ്യപ്പെടുത്തിയാല്‍ മതി. ഉദ്ഘാടനം രാവിലെ 10.30-ന് മന്ത്രി ആന്റണി രാജു നിര്‍വഹിക്കും.
Content Highlights: KSRTC use phonepe oneline payment facility in buses