കെ.എസ്.ആർ.ടി.സി. സ്മാർട്ട് കാർഡ്; റീച്ചാർജ് പരിധി ഉയർത്തി

പാലക്കാട്: കെ.എസ്.ആർ.ടി.സി. സ്മാർട്ട് കാർഡിന്റെ (ട്രാവൽ കാർഡ്) റീ-ചാർജ് പരിധി മൂവായിരത്തിൽ നിന്ന് 5,000 രൂപയായി ഉയർത്തി. യാത്രക്കാർക്ക് ടിക്കറ്റിന് പണംനൽകുന്നതിന് പകരം കാർഡ് ഉപയോഗിക്കാം. എ.ടി.എം. കാർഡുകൾ സൈ്വപ്പ് ചെയ്യുന്നതിന് സമാനമായ സംവിധാനമാണ് സ്മാർട്ട് കാർഡിലും ഉപയോഗിക്കുന്നത്.
1,000 രൂപ മുതൽ 1,999 രൂപവരെയുള്ള റീച്ചാർജിന് 40 രൂപ അധികം ലഭിക്കും. 2,000 മുതൽ 100 രൂപയും 3,000 രൂപമുതൽ 150 രൂപയും 4,000 രൂപ മുതൽ 200 രൂപയും കൂടുതലായി ലഭിക്കും. കാർഡിലെ തുകയ്ക്ക് ഒരുവർഷമാണ് കാലാവധി. ഒരു വർഷത്തിലധികം ഉപയോഗിക്കാതിരുന്നാൽ വീണ്ടും ഉപയോഗക്ഷമമാക്കണം.
100 രൂപയാണ് കാർഡിന്റെ വില. കുറഞ്ഞ റീച്ചാർജ് തുക 100 രൂപയാണ്. കണ്ടക്ടർമാർ, മാർക്കറ്റിങ് എക്സിക്യുട്ടീവ്, കെ.എസ്.ആ.ർടി.സി. യൂണിറ്റുകൾ എന്നിവരിൽനിന്ന് കാർഡ് ലഭിക്കും.
Content Highlights: Recharge limit increased from ₹3,000 to ₹5,000, Bonus amounts offered for recharges starting from ₹1,000, Smart card functions like an ATM debit card for ticket payments, One-year validity for the loaded balance, Card available via conductors and KSRTC units for ₹100