KSRTC ദിവസയാത്രക്കാർ 22 ലക്ഷം; പ്രീമിയം ബസുകൾ ഇറക്കിയത് കുടുംബങ്ങളെ ആകർഷിച്ചെന്ന് മന്ത്രി

പ്രതീകാത്മക ചിത്രം |   ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസുകളിലെ ശരാശരി പ്രതിദിന യാത്രക്കാരുടെ എണ്ണം 22.18 ലക്ഷമായി വർധിച്ചതായി മന്ത്രി കെ.ബി. ഗണേഷ്‌കുമാർ നിയമസഭയെ അറിയിച്ചു. 2023-ൽ 19.84 ലക്ഷവും, 2025-ൽ 20.27 ലക്ഷവും യാത്രക്കാരാണുണ്ടായിരുന്നത്.

പ്രീമിയം ബസുകൾ ഇറക്കുകയും സ്റ്റേഷനുകൾ നവീകരിക്കുകയും ചെയ്തതിനുശേഷം കുടുംബത്തോടൊപ്പം കെ.എസ്.ആർ.ടി.സി. ബസുകളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു. 2025-ൽ 1702 കാൽനടയാത്രക്കാർ വാഹനാപകടത്തിൽ കൊല്ലപ്പെട്ടതായും ഈ പശ്ചാത്തലത്തിൽ ഡ്രൈവർമാർക്കുള്ള ബോധവത്കരണ പരിപാടികൾ ഊർജിതപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.

Content Highlights: KSRTC sees a jump in daily passengers to 22.18 lakh. Discover how premium buses and upgraded stations are attracting families, increasing ridership.