വൈകീട്ട് 6-9 റോഡിലിറങ്ങാറുണ്ടോ? അപകടം പതിയിരിപ്പുണ്ട്

#തയ്യാറാക്കിയത്: എം. ബഷീര്‍
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

തിരുവനന്തപുരം: റോഡപകടങ്ങളുടെ കാര്യത്തിൽ കേരളത്തിൽ വൈകുന്നേരം ആറുമുതൽ ഒൻപതുവരെയുളള സമയം നിർണായകം. ഒരു ദിവസത്തെ എട്ടായി തിരിച്ചാൽ ഏറ്റവുമധികം റോഡപകടങ്ങൾ നടക്കുന്നത് ഈ സമയത്താണെന്നാണ് സംസ്ഥാന ക്രൈം റെക്കോഡ് ബ്യൂറോ യുടെ (എസ്.സി.ആർ.ബി.) കണ്ടെത്തൽ. ഈ മൂന്ന് മണിക്കൂറിനുള്ളിലാണ് 2025-ലെ മൊത്തം അപകടങ്ങളായ 49,889 എണ്ണത്തിൽ 10,594 എണ്ണവും നടന്നത്.

ട്രാഫിക് സിഗ്‌നലുകളോ പോലീസ് നിയന്ത്രണങ്ങളോ ഇല്ലാത്ത കവലകളിൽ അപകടം വർധിക്കുകയാണെന്നും കണ്ടെത്തിയിട്ടുണ്ട്. അപകടങ്ങളുടെ 68.24 ശതമാനവും ഗ്രാമീണറോഡുകളിലാണ് സംഭവിച്ചത്, മരണങ്ങളുടെ 72.70 ശതമാനവും. ദേശീയ പാതകളിൽ 8941 അപകടങ്ങളും സംസ്ഥാനപാതകളിൽ 11,264 അപകടങ്ങളും നടന്നു.

ഗ്രാമീണ/ജില്ലാ റോഡുകളിൽ 29,684 അപകടങ്ങൾ നടന്നു. ആകെ മരണങ്ങളുടെ 53.36 ശതമാനം ഇരുചക്ര വാഹന യാത്രികരാണ്. 28.71 ശതമാനം കാൽനടയാത്രക്കാരാണെന്ന് പോലീസിന്റെ ഡിജിറ്റൽ ആപ്ലിക്കേഷനായ 'റാപിഡ്'വഴി ശേഖരിച്ച വിവരങ്ങൾ വ്യക്തമാക്കുന്നു.

പ്രധാന കാരണം അതിവേഗം

23,278 കേസുകളും അതിവേഗംമൂലമാണ്. 18 അപകടങ്ങൾ റോഡരികിലെ കേബിളുകൾ, കുഴിയെടുക്കൽ തുടങ്ങിയവ നടത്തിയവരുടെ സുരക്ഷാവീഴ്ചകൾ കാരണം ഉണ്ടായതാണെന്നും വ്യക്തമാകുന്നു.

വിവിധ സമയ ഘട്ടങ്ങളിൽ നടന്ന അപകടങ്ങൾ

.

Content Highlights: Peak accident time identified between 6 PM and 9 PM., 10,594 out of 49,889 total accidents occurred during the evening peak hours., 68.24% of accidents and 72.70% of fatalities occurred on rural roads., Two-wheeler riders account for 53.36% of total road fatalities., Excessive speed is the primary cause, accounting for 23,278 cases.