ലോക്ക് ഡൗണ്‍ കാലത്ത് വാഹനങ്ങളുടെ ബാറ്ററിക്ക് വേണം പ്രത്യേക പരിചരണം
കൊറോണ ഭീതിയെ തുടര്‍ന്ന് രാജ്യം മുഴുവന്‍ 21 ദിവസത്തെ അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അതായത് ഇനി വാഹനമെടുത്ത് പുറത്തിറങ്ങണമെങ്കില്‍ ചുരുങ്ങിയത് 21 ദിവസം കാത്തിരിക്കേണ്ടി വന്നേക്കാം. ഇത്രയും ദീര്‍ഘനാള്‍ ഉപയോഗിക്കാതിരിക്കുന്നതിനാല്‍ വാഹനങ്ങളുടെ ബാറ്ററികള്‍ക്ക് പ്രത്യേകം പരിചരണം അനിവാര്യമാണ്.
ഈ കാലഘട്ടത്തില്‍ ബാറ്ററികള്‍ക്ക് കൃത്യമായ പരിചരണം ഉറപ്പാക്കിയില്ലെങ്കില്‍ വാഹനം ഉള്‍പ്പെടെ പണിമുടക്കും. വാഹനങ്ങളുടെ ഇഗ്‌നീഷ്യന്‍ സംവിധാനം, സ്റ്റാര്‍ട്ടര്‍ മോട്ടോര്‍, ലൈറ്റ്, ഹോണ്‍ തുടങ്ങി എല്ലാത്തിലേയ്ക്കും വൈദ്യുതി എത്തിക്കുന്നത് ബാറ്ററികളാണ്. അതുകൊണ്ട് ബാറ്ററിക്ക് കൃത്യമായ പരിചരണം അനിവാര്യമാണ്.
ബാറ്ററിയുടെ ആരോഗ്യത്തിന് ഇക്കാര്യം ഉറപ്പാക്കാം
- കൂടുതല്‍ ദിവസം നിര്‍ത്തിയിടുന്നതിനാല്‍ ബാറ്ററി അഴിച്ചുവയ്ക്കുന്നതാണ് ഉചിതം.
- ബാറ്ററി ടെര്‍മിനലുകള്‍ എപ്പോഴും വൃത്തിയാക്കി പെട്രോളിയം ജെല്ലി പുരട്ടുന്നത് തുരുമ്പിനെ തടയും.
- ബാറ്ററികളിലെ വോള്‍ട്ടേജ് നിലനിര്‍ത്തുന്ന പ്രധാന ഘടമാണ് ആസിഡ്, ഇലക്ട്രോലെറ്റിലെ ആസിഡിന്റെ അളവ് പരിശോധിക്കുന്നത് ഉത്തമമാണ്.
- ബാറ്ററി അടപ്പുകള്‍ നന്നായി അടഞ്ഞിരിക്കണം.
- ബാറ്ററി മേല്‍ഭാഗം വൃത്തിയാക്കി സൂക്ഷിക്കണം. വെള്ളമുപയോഗിച്ച് വൃത്തിയാക്കാം, അടപ്പുകള്‍ നന്നായി അടഞ്ഞിരിക്കുന്നെന്ന് ഉറപ്പുവരുത്തണം.
- മാസത്തില്‍ ഒരിക്കലെങ്കിലും ബാറ്ററിയിലെ ഇലക്ട്രോലൈറ്റ് ലെവല്‍ പരിശോധിച്ച് അളവ് ഉറപ്പുവരുത്തണം. പുതിയ ബാറ്ററിയല്ലെങ്കില്‍ രണ്ടാഴ്ച കൂടുമ്പോഴുള്ള പരിശോധനയും ഉത്തമം.
- കേബിള്‍ കണക്ഷന്‍ വൃത്തിയുള്ളതായിരിക്കണം. വൃത്തിയില്ലാത്ത കോബിളുകള്‍ വൈദ്യുതി പ്രവാഹം തടസ്സപ്പെടുത്തുകയും അത് സ്റ്റാര്‍ട്ടിങ് ട്രബിളിനു കാരണാമാകുകയും ചെയ്യും.
Content Highlights: Tips To Maintain Vehicle Battery Safe
Content Highlights: