സുരക്ഷ: സുപ്രധാന കണ്ടെത്തലുകൾ മിക്കതിനും പിന്നിൽ വോൾവോ, മുന്നിൽനിന്ന് നയിച്ചത് ഇങ്ങനെ

പ്രതീകാത്മകചിത്രം | Getty
പ്രതീകാത്മകചിത്രം | Getty

ഒരു നൂറ്റാണ്ടോളമായി വാഹന സുരക്ഷയുമായി ബന്ധപ്പെട്ട കണ്ടെത്തലുകളെയെല്ലാം മുന്നിൽനിന്ന് നയിക്കുകയണ് വോൾവോ. ത്രീ പോയിന്റ് സീറ്റ്ബെൽറ്റ് അടക്കം വാഹനങ്ങളിൽ സുരക്ഷ ഒരുക്കുന്ന അടിസ്ഥാന സാങ്കേതികവിദ്യകൾ മിക്കതും കണ്ടുപിടിച്ചതിന് പിന്നിൽ വോൾവോ ആണ്. റോഡപകടങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങൾ ഇല്ലാതാക്കുന്നതിനായി സാങ്കേതികവിദ്യ നിരന്തര അപ്‌ഡേറ്റ് ചെയ്യുകയും പുതിയ സവിശേഷതകൾ അവതരിപ്പിക്കുകയും ചെയ്ത് മുന്നേറുകയും ചെയ്യുകയാണ് കമ്പനി ഇപ്പോഴും.

 
 
 
 
 
 
 
 
 
 
 
 
 
 
 

ത്രീ-പോയിന്റ് സീറ്റ് ബെൽറ്റ് (1959), റിയർ-ഫേസിങ് ചൈൽഡ് സീറ്റുകളും ബൂസ്റ്റർ കുഷനുകളും (1972, 1978), സൈഡ് ഇംപാക്ട് പ്രൊട്ടക്ഷൻ സിസ്റ്റം / SIPS (1991), വിപ്ലാഷ് പ്രൊട്ടക്ഷൻ സിസ്റ്റം / WHIPS (1998), ബ്ലൈൻഡ് സ്‌പോട്ട് ഇൻഫർമേഷൻ സിസ്റ്റം / BLIS (2003), സിറ്റി സേഫ്റ്റി ആൻഡ് പെഡസ്ട്രിയൻ ഡിറ്റക്ഷൻ (2008, 2010), 180 കി.മീ/മണിക്കൂർ സ്പീഡ് ക്യാപ് (2020) എന്നിവയെല്ലാം വോൾവോ വാഹന ലോകത്തിന് സഭാവന ചെയ്തവയാണ്.

Content Highlights: Volvo waived patent rights to the three-point seatbelt to prioritize global human safety., Pioneered critical physical protections including SIPS, WHIPS, and rear-facing child seats., Shifted toward modern digital sensing with BLIS, City Safety, and Connected Safety cloud alerts., Introduced a hard electronic 180 km/h speed cap in 2020 to enforce safer driving limits.