ലെക്‌സസിനും ബിഎംഡബ്ല്യു XM പിന്നാലെ മിനി കൂപ്പര്‍ ജെസിഡബ്ല്യു സ്വന്തമാക്കി സൗബിന്‍ ഷാഹിര്‍

Photo: Instagram/EVM Autocraft
Photo: Instagram/EVM Autocraft

ടന്‍, സംവിധായകന്‍, നിര്‍മാതാവ് തുടങ്ങി വെള്ളിത്തിരയിലെ എല്ലാ മേഖലകളില്‍ തിളങ്ങുന്ന താരമാണ് സൗബിന്‍ ഷാഹിര്‍. കടുത്ത വാഹനപ്രേമി കൂടിയായ താരത്തിന്റെ വാഹനശേഖരത്തിലേക്ക് പുതിയൊരു വാഹനം കൂടി ചേര്‍ത്തിരിക്കുകയാണ്. പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലെ സെലിബ്രിറ്റി ചോയിസ് എന്ന വിശേഷിപ്പിക്കാവുന്ന മിനി കൂപ്പറിന്റെ ആഡംബരമാണ് സൗബിന്‍ ഷാഹിറിന്റെ ഗ്യാരേജിലെ പുത്തന്‍ താരോദയം. 

കൊച്ചിയിലെ മുന്‍നിര ബിഎംഡബ്ല്യു-മിനി വാഹന വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് സൗബിന്‍ തന്റെ പുതിയ വാഹനം സ്വന്തമാക്കിയിരിക്കുന്നത്. കുടുംബസമേതം എത്തിയാണ് പുതിയ വാഹനത്തെ കൂടെ കൂട്ടിയിരിക്കുന്നത്. 55.90 ലക്ഷം രൂപ വില വരുന്ന മിനി കൂപ്പര്‍ എസ് ജെഎസ്ഡബ്ല്യു പതിപ്പാണ് സൗബിന്‍ തിരഞ്ഞെടുത്തത്. ഏറെ ആകര്‍ഷകമായ ബ്ലാക്ക്-ഗോള്‍ഡന്‍ കോംപിനേഷനിലാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. 

2025 ജനുവരിയില്‍ നടന്ന ഭാരത് മൊബിലിറ്റി എക്‌സ്‌പോയിലാണ് മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യു പതിപ്പ് പ്രദര്‍ശനത്തിന് എത്തിച്ചത്. 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ജെ.സി.ഡബ്ല്യു. എഡിഷനും കരുത്തേകുന്നത്. ഈ എന്‍ജിന്‍ 204 എച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.ഏഴ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതിലെ ട്രാന്‍സ്മിഷന്‍. കേവലം 6.1 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഈ വാഹനത്തിന് കഴിയും.

Content Highlights: Soubin Shahir Adds Luxury Mini Cooper to His Impressive Car Collection