ഡാറ്റ്‌സണ്‍ ഗോ, ഗോ പ്ലസ് മോഡലുകള്‍ക്കും ഇനി ബിഎസ്-6 കരുത്ത്; ഉടന്‍ അവതരിപ്പിക്കും
ഇന്ത്യയിലെ ഹാച്ച്ബാക്ക്, എംപിവി ശ്രേണികളില്‍ ശക്തമായ സാന്നിധ്യമറിയിച്ചിട്ടുള്ള വാഹനങ്ങളാണ് ഡാറ്റ്‌സണ്‍ ഗോ, ഗോ പ്ലസ് മോഡലുകള്‍. നിരത്തില്‍ നേടിയിട്ടുള്ള സ്വാധീനം ഉറപ്പിക്കുന്നതിനായി ഈ വാഹനങ്ങളുടെ ബിഎസ്-6 എന്‍ജിന്‍ പതിപ്പ് അവതരണത്തിനൊരുങ്ങി. ലോക്ക്ഡൗണ്‍ അവസാനിച്ചാലുടന്‍ ഇവ വിപണിയിലെത്തുമെന്നാണ് സൂചന.
D, A, A(O), T, T(O) എന്നീ അഞ്ച് വേരിയന്റുകളിലാണ് ഗോ, ഗോ പ്ലസ് മോഡലുകള്‍ എത്തുന്നത്. ബിഎസ്-6 നിലവാരത്തിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ മാത്രമാണ് ഇരുമോഡലുകളും എത്തുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, സിവിടി ഓട്ടോമാറ്റിക്ക് എന്നീ ഗിയോര്‍ബോക്‌സുകള്‍ ഗോയിലും ഗോ പ്ലസിലും ട്രാന്‍സ്മിഷന്‍ ഒരുക്കും.
ഗോ, ഗോ പ്ലസ് വാഹനങ്ങളുടെ മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡല്‍ 67 ബിഎച്ച്പി പവറും 104 എന്‍എം ടോര്‍ക്കും, സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ 76 ബിഎച്ച്പി പവറും 104 എന്‍എം ടോര്‍ക്കുമേകും. ബിഎസ്-4 മോഡലില്‍ മാനുവലിന് 19.02 കിലോമീറ്ററും സിവിടി ട്രാന്‍സ്മിഷന്‍ പതിപ്പില്‍ 19.59 കിലോമീറ്ററുമായിരിക്കും ഇന്ധനക്ഷമത.
പുതിയ എന്‍ജിനൊപ്പം ഡിസൈനിലും മാറ്റം വരുത്തിയാണ് ഇരുവാഹനങ്ങളും എത്തിയിരിക്കുന്നത്. ഹെക്‌സഗൊണല്‍ ഗ്രില്ല്, ഡിസൈനില്‍ മാറ്റം വരുത്തി എല്‍ഇഡി ഡിആര്‍എല്‍ നല്‍കിയുള്ള ഹെഡ്‌ലാമ്പ്, ബോഡി കളര്‍ നല്‍കിയിട്ടുള്ള ബംമ്പര്‍, റിയര്‍വ്യൂ മിറല്‍, ഡോര്‍ ഹാന്‍ഡില്‍, 14 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയി വീല്‍, എന്നിവ ഈ വാഹനത്തിന്റെ പുറംമോടിയില്‍ വരുത്തിയ പുതുമയാണ്.
റീ ഡിസൈന്‍ ചെയ്ത ഡാഷ്‌ബോര്‍ഡും, ആന്‍ഡ്രോയിഡ് ഓട്ടോആപ്പിള്‍ കാര്‍പ്ലേ സംവിധാനമുള്ള ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഈ വാഹനങ്ങളില്‍ നല്‍കിയിട്ടുണ്ട്. ഇതിനുപുറമെ, ഓള്‍-ബ്ലാക്ക് ഇന്‍സ്ട്രുമെന്റ് പാനലും ബ്ലാക്ക് ഫിനീഷിലുള്ള ഇന്റീരിയറുമാണ് ഈ രണ്ട് വാഹനത്തിലും നല്‍കിയിട്ടുള്ളത്.
ശക്തമായ സുരക്ഷ സംവിധാനങ്ങളാണ് ഇപ്പോള്‍ ഗോ, ഗോ പ്ലസ് മോഡലുകളിലുള്ളത്. വെഹിക്കിള്‍ ഡൈനാമിക് കണ്‍ട്രോള്‍, ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്ഇബിഡി, ബ്രേക്ക് അസിസ്റ്റന്‍സ്, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സര്‍, തുടങ്ങിയവയാണ് ഈ വാഹനങ്ങളിലുള്ളത്.
Content Highlights: BS6 Engine Datsun Go, Go Plus Model Ready To Launch
Content Highlights: