പോലീസുമായി കുതിക്കാന്‍ ഹോണ്ട സിവിക്; മലേഷ്യന്‍ പോലീസിനായി 425 സിവിക് ഒരുങ്ങുന്നു

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ടയുടെ കരുത്തന്‍ സെഡാന്‍ മോഡലായ സിവിക് പോലീസ് വാഹനമാകുന്നു. മലേഷ്യയുടെ പോലീസ് സേനയായ റോയല്‍ മലേഷ്യന്‍ പോലീസിന് യാത്രയൊരുക്കാനാണ് ഹോണ്ടയുടെ പ്രീമിയം സെഡാന്‍ വാഹനമായ സിവിക് എത്തുന്നത്. സേനയ്ക്കായി 425 സെഡാനാണ് ഹോണ്ടയില്‍ നിന്ന് ഈ വര്‍ഷം പുറത്തിറങ്ങുകയെന്നാണ് റിപ്പോര്‍ട്ട്.
പോലീസ് സേനയ്ക്കായി പ്രത്യേകം നിര്‍മിക്കുന്ന സെഡാനുകളാണ് എത്തുക. പോലീസ് വാഹനത്തിന്റെ ലുക്ക് നല്‍കുന്നതിനായി വെള്ള നിറത്തിലുള്ള കാറില്‍ പോലീസ് ഐവറി ബ്ലൂ, യെല്ലോ ആന്‍ഡ് റെഡ് ഗ്രാഫിക്‌സുകള്‍ നല്‍കും. ഇതിനൊപ്പം കാറിന്റെ റൂഫില്‍ നീല നിറത്തിലുള്ള എല്‍ഇഡി ബീക്കണ്‍ ലൈറ്റ് ബാറും ഘടിപ്പിച്ചിട്ടുണ്ട്. സിവികിന്റെ എസ് വേരിയന്റായിരിക്കും പോലീസ് പട്രോള്‍ വാഹനമാകുകയെന്നാണ് സൂചന.
അടിസ്ഥാന വേരിയന്റായതിനാല്‍ തന്നെ ഹാലജന്‍ ഹെഡ്‌ലാമ്പ്, ഫോഗ് ലാമ്പ്, ബോഡി കളര്‍ ഡോര്‍ ഹാന്‍ജില്‍, 16 ഇഞ്ച് അലോയി വീല്‍ (ഉയര്‍ന്ന വേരിയന്റില്‍ 17, 18 ഇഞ്ച് അലോയി വീലുകളാണ്) എന്നിവയായിരിക്കും നല്‍കുക. അതേസമയം, കമ്യൂണിക്കേഷന്‍ എക്യുപ്മന്റ്, മൊബൈല്‍ ഡിവിആര്‍, ഡാഷ്‌ക്യാം തുടങ്ങിയ പട്രോള്‍ കാര്‍ ഫീച്ചര്‍ സപ്പോര്‍ട്ട് സംവിധാനങ്ങള്‍ ഹോണ്ട ഈ കാറുകളില്‍ നല്‍കുന്നുണ്ട്.
1.8 ലിറ്റര്‍ ഐ-വിടെക് എസ്ഒഎച്ച്‌സി നാച്വറലി ആസ്പിരേറ്റഡ് നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 141 പിഎസ് പവറും 174 എന്‍എം ടോര്‍ക്കുമേകും. സിവിടിയായിരിക്കും പോലീസ് പട്രോള്‍ സിവിക്കില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 20.19 ലക്ഷം രൂപയായിരിക്കും ഈ വാഹനത്തിന്റെ വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ അഞ്ച് വര്‍ഷമായി സ്പാന്‍കോ എന്ന കമ്പനിയാണ് മലേഷ്യന്‍ പോലീസിന് വാഹനം വാടകയ്ക്ക് നല്‍കുന്നത്. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ നേരിട്ടല്ല ഈ വാഹനങ്ങള്‍ വാങ്ങുന്നത്. പോലീസ് സേനയിലേക്ക് ആവശ്യപ്പെട്ട 425 വാഹനങ്ങള്‍ 30 എണ്ണം കഴിഞ്ഞ അഞ്ച് മാസങ്ങള്‍ക്കുള്ളില്‍ കൈമാറിയിട്ടുണ്ട്. ബാക്കിയുള്ളവ ജൂലായ് മാസത്തിനുള്ളില്‍ തന്നെ എത്തുമെന്നാണ് അറിയുന്നത്.
Source: IndianAutosBlog
Content Highlights: 425 Honda Civic Sedan Added For Malaysia Police
Content Highlights: