എക്‌സ്-ബ്ലേഡ്, ഹോര്‍ണെറ്റ് ബൈക്കുകള്‍ ഹോണ്ട വെബ്‌സൈറ്റിലില്ല; നിരത്തിലുണ്ടാകുമോയെന്ന് ആശങ്ക
രണ്ട് സ്‌കൂട്ടറുകള്‍ക്ക് പിന്നാലെ ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ടയുടെ വെബ്‌സൈറ്റില്‍ നിന്ന് രണ്ട് ബൈക്കുകള്‍ കൂടി പുറത്തേക്ക്. ഹോണ്ട സിബി ഹോര്‍നെറ്റ് 160, എക്‌സ്-ബ്ലേഡ് എന്നീ ബൈക്കുകളാണ് ഹോണ്ട വെബ്‌സൈറ്റിലെ മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നത്.
എന്നാല്‍, ഈ വാഹനങ്ങളുടെ ഉത്പാദനം നിര്‍ത്തിയതാണെന്ന് വിലയിരുത്തലുകളില്ല. ബിഎസ്-6 എന്‍ജിനിലേക്ക് മാറുന്നതിന് മുന്നോടിയായി വെബ്‌സൈറ്റില്‍ നിന്ന് നീക്കിയതാവാമെന്നാണ് സൂചന. ഹോര്‍ണെറ്റ് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും എക്‌സ്-ബ്ലേഡിന്റെ കാര്യത്തില്‍ മടങ്ങിവരവുണ്ടാവില്ലെന്നും സൂചനകളുണ്ട്.
അതേസമയം, ഹോണ്ടയുടെ സ്‌പോര്‍ട്‌സ് ബൈക്ക് മോഡലായ സിബിആര്‍250ആര്‍ ബിഎസ്-6 എന്‍ജിനിലേക്ക് മാറിയിട്ടില്ല. എന്നാല്‍, ആ വാഹനം വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഹോണ്‍നെറ്റ് മികച്ച വില്‍പ്പന നേടിയ ബൈക്കുകളിലൊന്നാണ്. അതുകൊണ്ടുതന്നെ ലോക്ക്ഡൗണിന് ശേഷം മടങ്ങിയെത്തിയേക്കുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ ദിവസം ഹോണ്ട വെബ്‌സൈറ്റിലും സ്‌കൂട്ടര്‍ വിഭാഗത്തില്‍ നിന്നും ഗ്രാസിയ, ഏവിയേറ്റര്‍ എന്നീ വാഹനങ്ങളും അപ്രത്യക്ഷമായിരുന്നു. നിലവില്‍ ഡിയോ, ആക്ടീവ 6ജി, ആക്ടീവ 125 എന്നീ സ്‌കൂട്ടുകള്‍ മാത്രമാണ് ഹോണ്ടയുടെ വെബ്‌സൈറ്റിലുള്ളത്. ബൈക്കുകളില്‍ യുണിക്കോണ്‍, ഷൈന്‍, എസ്പി 125 മോഡലുകളുമുണ്ട്.
162.7 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് ഹോര്‍ണെറ്റിലും എക്‌സ്-ബ്ലേഡിലുമുള്ളത്. ഹോര്‍ണെറ്റില്‍ ഈ എന്‍ജിന്‍ 14.9 ബിഎച്ച്പി പവറും 14.5 എന്‍എം ടോര്‍ക്കുമേകും. അതേസമയം, എക്‌സ്-ബ്ലേഡില്‍ 13.9 ബിഎച്ച്പി പവറും 14.9 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 5 സ്പീഡ് ഗിയര്‍ബോക്‌സാണ് രണ്ടിലുമുള്ളത്.
Content Highlights: Honda Removed CB Hornet 160 and X-Blade From Their Website
Content Highlights: