എതിരാളികളുടെ നെഞ്ചിടിപ്പ് ഉയര്‍ത്തി ഹോണ്ട; 20 ദിവസത്തിനുള്ള 1000 ഹൈനസ് കൈമാറി

350-500 സിസി മോട്ടോര്‍സൈക്കിള്‍ ശ്രേണിയിലേക്കുള്ള ഹോണ്ടയുടെ ചുവടുവയ്പ്പാണ് ഹൈനസ് സി.ബി 350. അവതരിപ്പിച്ച് 20 ദിവസത്തിനുള്ളില്‍ 1000 ബൈക്കുകളാണ് ഹോണ്ട ഉപയോക്താക്കള്‍ക്ക് കൈമാറിയിരിക്കുന്നത്. ഹോണ്ട ടൂ വിലേഴ്‌സിന്റെ പ്രീമിയം ഡീലര്‍ഷിപ്പുകളിലൂടെ നിരത്തുകളില്‍ എത്തുന്ന ഈ വാഹനത്തിന് എല്ലാ മേഖലയില്‍നിന്നും ബുക്കിങ്ങ് ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ മാസമാണ് ഈ ബൈക്ക് ആഗോളതലത്തില്‍ അവതരിപ്പിച്ചത്. ഒമ്പത് പുതിയ പേറ്റന്റ് ആപ്ലിക്കേഷനുകള്‍ക്കും, ഈ സെഗ്മെന്റില്‍ തന്നെ ആദ്യമായി നല്‍കുന്ന അഞ്ച് ഫീച്ചറുകളുമാണ് ഇതിലെ ഹൈലൈറ്റ്. ഡി.എല്‍.എസ്, ഡി.എല്‍.എക്സ് പ്രോ എന്നീ രണ്ട് വേരിയന്റുകളില്‍ മൂന്ന് വ്യത്യസ്ത നിറങ്ങളിലാണ് ഹൈനസ് സി.ബി 350 നിരത്തുകളില്‍ എത്തിയിട്ടുള്ളത്.
റെട്രോ സ്റ്റൈലില്‍ ക്ലാസിക് ലുക്കിലാണ് ഹൈനസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. റൗണ്ട് ഹെഡ്ലൈറ്റ്, സിംഗിള്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ക്രോം ഫിനീഷിങ്ങിലുള്ള ഫെന്‍ഡറുകള്‍, അല്‍പ്പം ഉയര്‍ന്ന് നില്‍ക്കുന്ന ക്രോമിയം ഫിനീഷിങ്ങിലുള്ള എക്സ്ഹോസ്റ്റ്, അലോയി വീലുകള്‍, മികച്ച ഡിസൈനിലുള്ള ടെയില്‍ ലാമ്പ് എന്നിവയാണ് ഹൈനസിനെ സ്റ്റൈലിഷാക്കുന്നത്.
എതിരാളികളില്‍ നിന്ന് ഒരു പടി മുന്നില്‍ നില്‍ക്കുന്നതിനായി സ്മാര്‍ട്ട് ഫോണ്‍ വോയ്സ് കണ്‍ട്രോള്‍ സിസ്റ്റവും ഈ ബൈക്കില്‍ ഒരുക്കിയിട്ടുണ്ട്. ഇതുവഴി ഫോണിലെത്തുന്ന കോളുകള്‍ സ്വീകരിക്കാനും, നാവിഗേഷന്‍, സംഗീതം, മെസേജുകള്‍ തുടങ്ങിയവയെല്ലാം ഉപയോഗിക്കാനും സാധിക്കും. ഹൈനസിന്റെ ശ്രേണിയില്‍ ഈ സംവിധാനം ഒരുക്കുന്ന ആദ്യ ബൈക്കാണിത്.
കരുത്തേറിയ 350 സി.സി., എയര്‍ കൂള്‍ഡ് 4 സ്ട്രോക് ഒ.എച്ച്.സി. സിംഗിള്‍ സിലിന്‍ഡര്‍ എന്‍ജിനാണ് ഹെനസ് സി.ബി. 350-ക്ക് കരുത്തേകുന്നത്. പി.ജി.എം.-എഫ്1 സാങ്കേതികവിദ്യയാണ് ഈ എന്‍ജിന്റെ ഹൈലൈറ്റ്. ഈ എന്‍ജിന്‍ 20.8 ബിഎച്ച്പി പവറും 30 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.
Content Highlights: Honda crosses 1000 H’ness-CB350 deliveries in over 20 days
Content Highlights: