സൂര്യകാന്തിച്ചേലിൽ ജഗന്നാഥക്ഷേത്രം

ജഗന്നാഥ ക്ഷേത്രത്തിലെ സൂര്യകാന്തി പൂവിട്ടപ്പോൾ. സമീപം ശിവ
ജഗന്നാഥ ക്ഷേത്രത്തിലെ സൂര്യകാന്തി പൂവിട്ടപ്പോൾ. സമീപം ശിവ

തലശ്ശേരി: ജഗന്നാഥ ക്ഷേത്രാങ്കണം സൂര്യകാന്തിയുടെ നിറവിൽ. മൂന്നുമാസം മുൻപ് നട്ട സൂര്യകാന്തിച്ചെടികളിലാണ്‌ പൂവിരിഞ്ഞത്‌. മൈസൂരുവിൽനിന്ന് വിത്ത് കൊണ്ടുവന്നാണ് കൃഷി ചെയ്തത്. കഴിഞ്ഞ വർഷമാണ്‌ ഇവിടെ സൂര്യകാന്തി കൃഷി തുടങ്ങിയത്. നിരവധിപേർ പൂക്കൾ കാണാനെത്തുന്നുണ്ട്.

മഞ്ഞ, ചുവപ്പ്, വെള്ള തെച്ചിപ്പൂക്കൾ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ക്ഷേത്രാവശ്യത്തിനുള്ള തെച്ചിപ്പൂ ഇവിടെനിന്ന് കിട്ടും. നാലുവർഷമായി തെച്ചിപ്പൂ പുറത്തുനിന്ന് വാങ്ങാറില്ല. കൃഷ്ണതുളസി, കർപ്പൂരതുളസി തുടങ്ങിയവ ഉൾപ്പെടെ വിവിധതരം തുളസി ഇവിടെയുണ്ട്. അതും മൈസൂരുവൽനിന്ന് വിത്ത് കൊണ്ടുവന്ന് നട്ടതാണ്.

വയലിൽ തുളസി കൃഷി ചെയ്യുന്നുണ്ട്. കരിമ്പ്, പഴം എന്നിവ ക്ഷേത്രപരിസരത്തും കൃഷി ചെയ്യുന്നു. നെല്ല്, ചോളം എന്നിവയും വിളയിക്കുന്നുണ്ട്. പൂജയ്ക്ക് ആവശ്യമായതെല്ലാം ഇവിടെ നട്ടുവളർത്തുകയാണ്. ഓണം വിപണി ലക്ഷ്യമിട്ട് 500 ചെണ്ടുമല്ലിത്തൈകൾ രണ്ടാഴ്ച മുൻപ് നട്ടു.

കൃഷി ചെയ്യാൻ ശിവ

സൂര്യകാന്തിയും തുളസിയും ഉൾപ്പെടെയുള്ളവ കൃഷി ചെയ്യുന്നത് മൈസൂരു സ്വദേശിയായ ശിവയാണ്. ചെടികൾ നട്ടുനനയ്ക്കുന്നതും വളർത്തുന്നതുമെല്ലാം അദ്ദേഹമാണ്. ആറുവർഷമായി ക്ഷേത്രത്തിലെ തോട്ടക്കാരനാണ്.

Content Highlights: sunflowers at Jagannath Temple