പൊന്നു പോലെ നോക്കാൻ പറഞ്ഞു; കരുണാകരൻ അതിൽ പൊന്നു വിളയിച്ചു

By: മെര്‍ലിന്‍ രത്‌നം
താവളയിൽ നാരായണൻ നമ്പൂതിരി തന്റെ ഒരേക്കർ എഴുപത് സെന്റ് വരുന്ന പറമ്പ് ഏൽപിക്കുമ്പോൾ ഒരൊറ്റ കാര്യമേ കരുണാകരനോട് ആവശ്യപ്പെട്ടുള്ളൂ. തന്റെ മണ്ണ് പൊന്നുപോലെ നോക്കണം. കഴിഞ്ഞ മൂന്ന് വർഷം കരുണാകരൻ ഈ മണ്ണിനെ പൊന്നുപോലെ നോക്കുകയല്ല, അതിൽ പൊന്നു വിളയിക്കുകയാണ് ചെയ്തത്. ഉടമസ്ഥനില്ലാതെ വെറുതെ കിടക്കുമായിരുന്ന പറമ്പിൽ ഇന്ന് കപ്പയും ചേനയും ചേമ്പും ചെറുകിഴങ്ങും കാച്ചിലും കോവലും പയറുമൊക്കെ വിളഞ്ഞുനിറഞ്ഞു നിൽക്കുകയാണ്. നല്ല ഒന്നാന്തരം മാതൃകാ ജൈവ കൃഷിയിടം. ആലപ്പുഴ ചെന്നിത്തലയിലാണ് കരുണാകരന്റ പൊന്നുവിളഞ്ഞുനിൽക്കുന്ന തോട്ടമുള്ളത്.
പ്രതീക്ഷയോടെയാണ് അമ്പത്തിയൊമ്പതുകാരനായ തൃപ്പെരുംതുറ നാരായണൻ മണ്ണ് കൂട്ടിക്കിളച്ച് ഓരോ കൂനയിലും ഓരോ കമ്പ് കപ്പ വയ്ക്കുന്നത്. എന്നാല്‍, കാലാവസ്ഥയും വിളവും ചതിക്കുമ്പോള്‍ ഈ പ്രതീക്ഷകള്‍ അസ്ഥാനത്താകുന്നു. വര്‍ഷങ്ങളായി കപ്പക്കൃഷി നടത്തുന്ന കരുണാകരന്‍ എന്ന കര്‍ഷന്റെ നിരാശ കലര്‍ന്ന വാക്കുകളാണിവ.
കരുണാകരന്‍ കൃഷിയിടത്തില്‍. ചിത്രം: Vysakh Achuthan | Facebook
കഴിഞ്ഞ തവണ 1200 മൂട് കപ്പയാണ് നട്ടത്. എന്നാല്‍ കാര്യമായ വിളവ് ലഭിച്ചില്ലെന്ന് കരുണാകരന്‍ പറയുന്നു. ഒരു മൂട് കപ്പ പറിച്ചാല്‍ ഒരു കിലോ തികച്ച് കിട്ടുന്നില്ല എന്നത് ഇദ്ദേഹത്തിന്റെ അനുഭവം.
രാസവളം ഉപയോഗിക്കാന്‍ തീരെ ഇഷ്ടപ്പെടാത്ത ഇദ്ദേഹം കര്‍ഷക സംഘത്തില്‍ നിന്നു വാങ്ങുന്ന ജൈവവളം തന്നെയാണ് ഉപയോഗിക്കുന്നത്.
കഴിഞ്ഞ തവണ പരീക്ഷണാടിസ്ഥാനത്തില്‍ കമ്പോസ്റ്റ് വളം നിര്‍മിച്ചിരുന്നു. അത് 200 മൂട് കപ്പയില്‍ ഉപയോഗിക്കുകയും ചെയ്തു. ഇവയില്‍ നിന്ന് വിളവെടുക്കുമ്പോള്‍ തൂക്കം കൂടുതല്‍ ലഭിച്ചു എന്നും കരുണാകരന്‍ പറയുന്നു. മൂന്ന് മാസമെടുത്താണ് ഈ കമ്പോസ്റ്റ് നിര്‍മിച്ചത്.
Picture: Vysakh Achuthan | Facebook
മഴപെയ്ത് വിളനാശം ഭവിക്കുമെന്ന് തോന്നിയാല്‍ ഒരുമിച്ച് വിളവെടുത്ത് വഴിയോരത്ത് കൊണ്ട് പോയി സ്വന്തമായി കച്ചവടം നടത്തും. അല്ലെങ്കില്‍ ആവശ്യക്കാര്‍ വരുന്നതനുസരിച്ച് പുരയിടത്തില്‍ വച്ചു തന്നെ വില്‍പന നടത്തും. രണ്ടരക്കിലോ കപ്പയ്ക്ക് 60 രൂപയാണ് ഈടാക്കുന്നത്.
മറ്റ് കിഴങ്ങുവര്‍ഗങ്ങളും പച്ചക്കറികളും കച്ചവടക്കാര്‍ വന്നു വാങ്ങിപ്പോകാറാണ് പതിവ്. ഇവിടയെും കാലാവസ്ഥ വില്ലനായാല്‍ സ്വയം കച്ചവടക്കാരനും ആകും. ഫോണ്‍: 8547787020
Content Highlights: Agriculture, Organic Farming, Tapioca, Tapioca Farming, Karunakaran


VIEW ON mathrubhumi.com