ആലപ്പുഴ: വട്ടയാല്‍ സെന്റ് മേരീസ് ഹൈസ്‌കൂളില്‍ വായനാ ദിനത്തോടനുബന്ധിച്ച് വായന സമുഹത്തിലേക്ക് എന്ന പദ്ധതിയുടെ ഉദ്ഘാടനവും വിദ്യാലയ വായനാമുറിയുടെ ഉദ്ഘാടനവും കെ. സി. വേണുഗോപാല്‍ എം. പി. നിര്‍വ്വഹിച്ചു.

ഡൊമിനിക് പഴമ്പാശ്ശേരി (റിട്ട. പ്രൊഫ. സെന്റ്. മൈക്കിള്‍സ് കോളേജ്, ചേര്‍ത്തല) വായനാ ദിന സന്ദേശം നല്കി. പുസ്തക കൈമാറ്റം സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജോര്‍ജ്് കിഴക്കേവീട്ടില്‍ നടത്തി. ഫാ. ജോണ്‍സന്‍ പുത്തന്‍ വീട്ടില്‍, വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി. ലൈലാബീവി, ഹെഡ്മാസ്റ്റര്‍ റോമിയോ കെ. ജയിംസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.