കോട്ടയം : മുൻ മന്ത്രി കെ.സി. ജോസഫിന്റെയും സാറാ ജോസഫിന്റെയും (കരുവേലിത്തറ, കോട്ടയം) മകൻ അശോക് ചാക്കോ ജോസഫും (എൻ.എസ്.എച്ച്., ബഹ്റൈൻ) എറണാകുളം കണ്ണമ്പുഴ പി.സി. ആന്റണിയുടെയും ഷെർളി ആന്റണിയുടെയും മകൾ റോസ് മോൾ ആന്റണിയും വിവാഹിതരായി.

ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ആശീർവദിച്ചു.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ, യു.ഡി.എഫ്. കൺവീനർ എം.എം. ഹസൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ്, കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി, ആർ.എസ്.പി. നേതാവ് ഷിബു ബേബി ജോൺ, എം.പി.മാരായ തോമസ് ചാഴികാടൻ, ബെന്നി െബഹനാൻ, ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ്, അടൂർ പ്രകാശ്, എം.എൽ.എ.മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, പി.സി. വിഷ്ണുനാഥ്, കെ. ബാബു തുടങ്ങിയവർ പങ്കെടുത്തു.