ആലപ്പുഴ : പാതിരപ്പള്ളി ചള്ളിവെളിയിൽ കെ.ആർ. ഗോപിദാസിന്റെയും പരേതയായ ബിന്ദു ഗോപിദാസിന്റെയും മകൻ സി.ജി. കണ്ണനും (മാതൃഭൂമി, ആലപ്പുഴ), ആലപ്പുഴ പൂന്തോപ്പ് വാർഡിൽ തോപ്പിൽ വീട്ടിൽ കെ. സുരേഷിന്റെയും ഷീജയുടെയും മകൾ അമലു സുരേഷും വിവാഹിതരായി.

കായംകുളം : പന്തളം കുരമ്പാലതെക്ക് അശ്വതിയിൽ ആർ. ഹരികുമാറിന്റെയും ഹൈമ ഹരികുമാറിന്റെയും(ഇ.എസ്.ഐ. ആശുപത്രി, ആലപ്പുഴ) മകൾ ദേവികയും കായംകുളം പുള്ളിക്കണക്ക് കണ്ടത്തിൽ തറയിൽ(വൈഷ്ണവം) ആർ. പ്രദീപിന്റെയും ആർ. അമ്പിളിയുടെയും മകൻ അഖിൽ പ്രദീപും വിവാഹിതരായി.