വിവാഹം

കാവാലം: പ്രശാന്ത് ഭവനിൽ പ്രസാദിന്റെയും ഗിരിജയുടെയും മകൻ പ്രശാന്തും റാന്നി കരിക്കുളം പേഴുംമൂട്ടിൽ മനോഹരന്റെയും രാജമ്മയുടെയും മകൾ രാജിയും വിവാഹിതരായി.

കാവാലം: കുന്നുമ്മ ചേന്നാട്ട് വീട്ടിൽ കെ.പി.മോഹനൻ നായരുടെയും ലീലാമ്മയുടെയും മകൻ പ്രദീപ്കുമാറും കാവാലം പന്ത്രണ്ടരച്ചിറയിൽ ശിവൻകുട്ടിയുടെയും പരേതയായ ചന്ദ്രമതിയുടെയും മകൾ ഹരിപ്രിയയും വിവാഹിതരായി.

ഹരിപ്പാട്: തുലാംപറമ്പ് തെക്കുംമുറിയിൽ പെരിങ്ങോലിൽ പരേതനായ പി.കെ.ശശിധരൻ പിള്ളയുടെയും സുഭദ്രയുടെയും മകൻ എസ്.ശ്യാംകുമാറും (മനോരമ ന്യുസ്, കൊച്ചി) ബുധനൂർ കടമ്പൂർ നന്ദനം വീട്ടിൽ സനിൽകുമാറിന്റെയും ദീപയുടെയും മകൾ ആര്യ എസ്. കുമാറും വിവാഹിതരായി.

മുഹമ്മ: കായിപ്പുറം കല്ലാട്ടുചിറവെളി സി.ഡി.വിശ്വനാഥന്റെയും ചന്ദ്രികാ വിശ്വനാഥന്റെയും മകൻ ശരത്തും വൈക്കം കൊതവറ അഴകപ്പള്ളി വീട്ടിൽ പരേതനായ തങ്കച്ചന്റെയും സുശീലയുടെയും മകൾ രേഷ്മയും വിവാഹിതരായി.

അമ്പലപ്പുഴ: കേരള എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് കരുമാടി ഹരിചന്ദനത്തിൽ കെ.ചന്ദ്രകുമാറിന്റെയും ബി.ഗീതാമണിയുടെയും മകൾ ചന്ദനാ ചന്ദ്രനും തകഴി പടഹാരം രമാലയത്തിൽ(മൂലേഴം) എൻ.നന്ദകുമാറിന്റെയും പി.ജയശ്രീയുടെയും മകൻ നിഥിൻ ബാബുവും വിവാഹിതരായി.

തകഴി: ചിറയകം പുത്തൻപുരയ്ക്കൽ മുരളീധരൻപിള്ളയുടെയും കൃഷ്ണകുമാരിയുടെയും മകൻ കൃഷ്ണപ്രസാദും തകഴി കുന്നുമ്മ ലക്ഷ്മികൃപയിൽ (കുന്നേൽ) ചന്ദ്രശേഖരൻപിള്ളയുടെയും മായ ചന്ദ്രന്റെയും മകൾ മീരാ ചന്ദ്രനും വിവാഹിതരായി.