ഓട്ടോഡ്രൈവര്‍ തൂങ്ങിമരിച്ചനിലയില്‍; ആത്മഹത്യക്ക് ശ്രമിച്ച ഭാര്യ ആസ്പത്രിയില്‍
മുളക്കുഴ: ഓട്ടോഡ്രൈവറായ ഭര്‍ത്താവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടു. ആത്മഹത്യക്ക് ശ്രമിച്ച ഭാര്യയെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അരീക്കര ഉടായമുറ്റം മേലേതില്‍ വീട്ടില്‍ ബാബു(43)വാണ് മരിച്ചത്. ഭാര്യ ശ്രീലത (36) മുളക്കുഴയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്. വീട്ടുവഴക്കിനെത്തുടര്‍ന്നാണ് സംഭവം.
ചൊവ്വാഴ്ച പത്തോടെയാണ് ബാബുവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ അവശനിലയിലായിരുന്ന ശ്രീലതയെ ആസ്പത്രിയിലാക്കുകയായിരുന്നു. വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. അമിതമായി ഗുളിക കഴിച്ചതിനാലാണ് ശ്രീലതയെ ആസ്പത്രിയിലാക്കിയതെന്ന് പോലീസ് പറഞ്ഞു. മക്കള്‍: ശ്രീക്കുട്ടന്‍, അപ്പു. ബാബുവിന്റെ ശവസംസ്‌കാരം ഞായറാഴ്ച രണ്ടിന് വീട്ടുവളപ്പില്‍.