ഫോട്ടോ : സാബു സ്കറിയ | മാതൃഭൂമി
ആലപ്പുഴ: ഉന്നത വിദ്യാഭ്യാസത്തിനായി കേരളം തിരഞ്ഞെടുക്കുന്നവരുടെ എണ്ണം കുറയുന്നതായി ഐക്യരാഷ്ട്ര സഭ ജി20 കോര്‍ഡിനേഷന്‍ ഓഫീസ് ഡയറക്ടര്‍ ഡോ. മുരളി തുമ്മാരുകുടി. എകെപിസിടിഎ 64-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റിയും ആലപ്പുഴ ജില്ലാകമ്മറ്റിയും ചേര്‍ന്ന് സംഘടിപ്പിച്ച നവകേരളവും ഉന്നത വിദ്യാഭ്യാസവും എന്ന സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്ലസ് ടുവിന് ശേഷം വിദ്യാര്‍ത്ഥികള്‍ വ്യാപകമായി വിദേശത്തേക്ക് പോകുന്ന പ്രവണതയ്ക്ക് ഇപ്പോള്‍ ആക്കം കൂടിയിട്ടുണ്ടന്നും ഇത് ഗുണമേന്‍മയുള്ള വിദ്യാഭ്യാസം ലക്ഷ്യം വച്ചല്ല, പഠനത്തിന് ശേഷം തൊഴിലും സാമ്പത്തിക ഉന്നമനവും കരസ്ഥമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളം നേടിയെടുത്ത പുരോഗമന സ്വഭാവം നഷ്ടപ്പെടുന്നുവെന്നും യാഥാസ്ഥിതിക സദാചാര സമൂഹമായി കേരളം മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ വിദേശത്തേക്കുള്ള പോക്കിന് മാറ്റം വരണമെങ്കില്‍ വിദ്യാഭ്യാസാനന്തരം പ്രത്യേക വിജ്ഞാന നൈപുണികള്‍ ആവശ്യമായ തൊഴില്‍ മേഖലകള്‍ സൃഷ്ടിക്കാന്‍ സംസ്ഥാനത്തിന് കഴിയണമെന്നും മുരളി തുമ്മാരുകുടി അഭിപ്രായപ്പെട്ടു.
യോഗത്തില്‍ സംസ്ഥാന സെക്രട്ടറി എ. നിഷാന്ത് മോഡറേറ്ററായി. ജില്ലാ സെക്രട്ടറി പ്രൊഫ: എസ്. സുരേഷ് ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. നിഷ വി മേഖല സെക്രട്ടറി ഡോ.ടി.ആര്‍. മനോജ്, ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഡോ. എസ്. ആര്‍. രാജീവ്, ഡോ. അരുണ്‍ എസ് പ്രസാദ് എന്നിവര്‍ സംസാരിച്ചു.
Content Highlights: Youths leave Kerala in search of education and employment - Murali Tummarukudy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..