ആലപ്പുഴ: ബീച്ചിൽ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാൻ സംവിധാനമൊരുക്കി യുവാക്കളുടെ കൂട്ടായ്മ. ബീച്ചിന്റെ വടക്കുഭാഗത്തായാണ് മിനറൽ വാട്ടർ, സോഫ്‌റ്റ്‌ ഡ്രിങ്ക്സുകളുടെ കുപ്പികൾ ശേഖരിക്കാൻ കേന്ദ്രമൊരുക്കിയത്. ആലപ്പുഴ ബീച്ച് പ്രൊട്ടക്ഷൻ ടീമിന്റെ നേതൃത്വത്തിലാണ് പ്രവർത്തനം നടന്നത്.

ജനപ്രതിനിധികളെയും വിവിധ മേഖലകളിൽനിന്നുമുള്ള ചെറുപ്പക്കാരെയും സന്നദ്ധസംഘടനകളെയും സംഘടിപ്പിച്ചുകൊണ്ട് നടന്ന പ്രവർത്തനത്തിൻറെ ഭാഗമായാണ് ബീച്ചിൽ പ്ളാസ്റ്റിക് കുപ്പികൾ ശേഖരിക്കാൻ ജനകീയ കൂട്ടായ്മയിൽ സംവിധാനമൊരുക്കിയത്.