തുറവൂർ: നോട്ടുനിരോധനം രാജ്യത്ത് സാമ്പത്തിക അരാജകത്വം സൃഷ്ടിച്ചെന്ന് വി.എം.സുധീരൻ. യു.ഡി.എഫ്. സ്ഥാനാർഥി ഷാനിമോൾ ഉസ്‌മാന്റെ തിരഞ്ഞെടുപ്പു പ്രചാരണാർഥം നാലുകുളങ്ങരയിൽ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

ഒട്ടേറെ വാണിജ്യസ്ഥാപനങ്ങൾ അടച്ചുപൂട്ടി. സാധാരണക്കാരെക്കുറിച്ചും തൊഴിലില്ലായ്മയെ കുറിച്ചും കൃഷിക്കാരെക്കുറിച്ചും ഒന്നുംപറയാത്ത പ്രധാനമന്ത്രി വർഗീയതയാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

പി.കെ.ഫസലുദ്ദീൻ അധ്യക്ഷത വഹിച്ചു. ടി.ജി.പത്മനാഭൻനായർ, ദിലീപ് കണ്ണാടൻ, അസീസ് പായിക്കാട്, തിരുമല വാസുദേവൻ, എം.കമാൽ, തുറവൂർ ദേവരാജ്, പി.സലിം തുടങ്ങിയവർ സംസാരിച്ചു.

Content Highlights: VM Sudheeran Against demonetisation