എടത്വാ: തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയിൽ എടത്വാ പച്ചയ്ക്ക് സമീപം ടിപ്പർലോറി കാറിലും തുടർന്ന് കാർ കെ.എസ്.ആർ.ടി.സി. ബസിലും ഇടിച്ചു. കാറിന്റെ ഇരുവശങ്ങളും തകർന്നെങ്കിലും യാത്രക്കാർ രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ ഒൻപത് മണിയോടെ പച്ച ലൂർദ്ദ്മാത ആശുപത്രിക്ക് സമീപമാണ് വാഹനങ്ങൾ കൂട്ടിയിടിച്ചത്.

ലോഡ് ഇറക്കിയശേഷം തിരുവല്ലയ്ക്ക് മടങ്ങിയ ടിപ്പർലോറി കാറിന്റെ പുറകിൽ ഇടിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. ഇടിയുടെ ആഘാതത്തിൽ കാർ തിരുവല്ലയ്ക്ക് പോകുകയായിരുന്ന ബസിന്റെ പിന്നിലുമിടിച്ചു. സ്‌കൂൾ സമയങ്ങളിൽ ഭാരമേറിയ വാഹനങ്ങളുടെ ഓട്ടം നിരോധിച്ചിട്ടുണ്ടെങ്കിലും സംസ്ഥാന പാതയിൽ ഇത് നടപ്പാകുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.