വള്ളികുന്നം : സി.പി.ഐ. നേതാവും പത്രാധിപരുമായിരുന്ന കാമ്പിശ്ശേരി കരുണാകരൻ അനുസ്മരണവും വിദ്യാഭ്യാസ മെറിറ്റ് അവാർഡ് ദാനവും നടത്തി. സി.പി.ഐ. മണ്ഡലം സെക്രട്ടറി ജി.സോഹൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ജയമോഹൻ അധ്യക്ഷനായി. മെറിറ്റ് അവാർഡ്ദാനം റാഫി കാമ്പിശ്ശേരി നിർവഹിച്ചു.
എൻ.വിജയകുമാർ, എം.വിജയൻപിള്ള, സി.വി.രവീന്ദ്രനാഥ് തുടങ്ങിയവർ പ്രസംഗിച്ചു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടന്നു.