വള്ളികുന്നം: വള്ളികുന്നം ലയൺസ് ക്ലബ്ബ് സൗജന്യ നേത്രപരിശോധനാക്യാമ്പ് നടത്തി. ലയൺസ് ഡിസ്ട്രിക്ട് ഗവർണറുടെ പ്രിൻസിപ്പൽ അഡ്വൈസർ ഡോ.രവികുമാർ കല്യാണിശ്ശേരിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ.വാസുദേവൻപിള്ള അധ്യക്ഷനായി.
ലയൺസ് റീജണൽ ചെയർമാൻ ആർ.ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. അമ്പിളികുമാരിയമ്മ, അനിൽ വള്ളികുന്നം, ഡോ.സോഫിയ, നാസർ ഷാൻ, സി.ഒ.അജിത്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.