വള്ളികുന്നം: വള്ളികുന്നം ഇടഭാഗം 4942-ാം നമ്പർ ശ്രീവിവേകാനന്ദ എൻ.എസ്.എസ്.കരയോഗ മന്ദിരത്തിന്റെ ശിലാസ്ഥാപനകർമം മുതിർന്ന കരയോഗ അംഗം എൻ.ഭാസ്കരക്കുറുപ്പ് നിർവഹിച്ചു. പ്രസിഡന്റ് ജനാർദനൻനായർ അധ്യക്ഷനായി. സുകുമാരൻ നായർ, സോമൻപിള്ള, ഷാജിനാഥ്, മോഹനൻ നായർ, ഋഷീകേശ കാരണവർ, മുരളീധരൻനായർ, ഇന്ദിരാമ്മ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.