പൂച്ചാക്കൽ: ഷാനിമോൾ ഉസ്‌മാന്റെ വിജയത്തിൽ ആഹ്ലാദം പങ്കിട്ട് യു.ഡി.എഫ്.പ്രവർത്തകർ വിവിധ സ്ഥലങ്ങളിൽ പ്രകടനങ്ങൾ നടത്തി. പാണാവള്ളി, അരൂക്കുറ്റി, പെരുമ്പളം, തൈക്കാട്ടുശ്ശേരി, പള്ളിപ്പുറം തുടങ്ങിയ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രകടനങ്ങൾ നടത്തിയത്. മധുര പലഹാരങ്ങൾ വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആഹ്ലാദം പങ്കിട്ടു.

വ്യാഴാഴ്ച വൈകീട്ടോടെ ഷാനിമോൾ ഉസ്‌മാൻ പ്രധാനറോഡിലൂടെ തുറന്നവാഹനത്തിൽ പര്യടനം നടത്തിയപ്പോൾ അരൂരിന്റെ പുതിയ സാരഥിയെ കാണാനായി സ്ത്രീകൾ ഉൾപ്പടെയുള്ള ജനങ്ങൾ റോഡരികിൽ തടിച്ച് കൂടുന്നുണ്ടായിരുന്നു. വരുംദിവസങ്ങളിൽ മണ്ഡലം കമ്മിറ്റികളുടെ പരിധികൾ തോറും സ്വീകരണങ്ങൾ ഒരുങ്ങുന്നുണ്ട്.