ചെങ്ങന്നൂർ: മാലിന്യമില്ലാതെ ശുചിത്വമുള്ള പുഴയായി വരട്ടാറിനെ നിലനിർത്താൻ ജനകീയ മേൽനോട്ടം ഉണ്ടാകണമെന്ന് മന്ത്രി തോമസ് ഐസക്. വരട്ടാർ ശില്പശാലയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമ്പൂർണ ശുചിത്വം ഉറപ്പാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ശുചീകരണപ്ലാന്റ് നിർമിക്കണം.

ജൈവവൈവിധ്യരജിസ്റ്റർ അടക്കം പഞ്ചായത്തുകൾ സൂക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മന്ത്രി കെ.കൃഷ്ണൻകുട്ടി ശില്പശാല ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെ പൂർണപിന്തുണ പുനരുജ്ജീവന പദ്ധതിക്ക് ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

സജി ചെറിയാൻ എം.എൽ.എ. അധ്യക്ഷനായി. എം.എൽ.എമാരായ മാത്യു ടി.തോമസ്, വീണാ ജോർജ്, നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ, പി.ആർ.പ്രദീപ്കുമാർ, എൻ.രാജീവ്, ആർ. അജയകുമാർവർമ, ബീനാ ഗോവിന്ദൻ, തുടങ്ങിയവർ പ്രസംഗിച്ചു. ശില്പശാല ബുധനാഴ്ച സമാപിക്കും.

ശില്പശാലയിലെ അഭിപ്രായങ്ങൾ

വരട്ടാർ ആഴംകുട്ടാനുള്ള മണ്ണെടുപ്പ് മണൽക്കൊള്ള ആകരുത്

മേൽനോട്ടത്തിന് വിദഗ്ദ്ധരും പ്രദേശവാസികളും അടങ്ങുന്ന സമിതി വേണം

വരട്ടാറ്റിലേക്ക് വെള്ളമെത്തികുന്ന എട്ട് നീർത്തടങ്ങൾ സംരക്ഷിക്കപ്പെടണം

ഇവയുടെ സൂക്ഷ്മ നീർത്തടങ്ങളും പരിപാലിക്കണം

വിദ്യാലയങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണം

വിദ്യാലയ ലാബുകൾ വഴി വരട്ടാർ ജലത്തിന്റെ ഗുണനിലവാര പരിശോധിക്കണം