തിരുവനന്തപുരം : ഗായികയും അരൂർ എം.എൽഎ.യുമായ ദലീമാ ജോജോ സഭയിലെ കന്നിപ്രസംഗത്തിനിടെ പാട്ടുപാടി.

വോട്ട് ഓൺ അക്കൗണ്ട് ചർച്ചയ്ക്കിടെ ആരാധകരായ എം.എൽ.എ.മാരുടെ നിർബന്ധത്തിനു വഴങ്ങിയാണ് അവർ രണ്ടുവരി പാടിയത്.

‘ലോകം മുഴുവൻ സുഖം പകരാനൊരു സ്നേഹദീപമേ മിഴിതുറക്കൂ...’ എന്ന വരികൾ. ലോകം മുഴുവൻ സുഖം പകരണമെന്ന് വിശ്വസിക്കുന്നതാണ് തന്റെ പാർട്ടിയെന്നും അവർ പറഞ്ഞു.