രാമങ്കരി: വെള്ളക്കെട്ടിലായ രാമങ്കരി പോലീസ് സ്റ്റേഷൻ പരിസരത്ത് വച്ച് എസ്.ഐ.യ്ക്ക് പാമ്പുകടിയേറ്റു. ബുധനാഴ്ച രാത്രി 11 മണിയോടെ നൈറ്റ് പെട്രോളിങ്ങിന്‌ പോകാനിറങ്ങിയ രാമങ്കരി സ്റ്റേഷനിലെ എസ്.ഐ. ഗോപാലൻ പോറ്റിക്കാണ് അണലിയുടെ കടിയേറ്റത്.

ഉടൻ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണിക്കൂറുകൾ നീണ്ട പരിശോധനയ്ക്കുശേഷമാണ് കടിച്ചത് അണലിയാണെന്ന് തിരിച്ചറിഞ്ഞത്. അപകടനില തരണംചെയ്ത ഇദേഹം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

പമ്പാ നദിയോട് ചേർന്ന്‌ സ്ഥിതിചെയ്യുന്ന പോലീസ് സ്റ്റേഷൻ പരിസരവും വഴിയും വെള്ളക്കെട്ടിലായതോടെ പോലീസുദ്യോഗസ്ഥരും പരാതിയുമായി എത്തുന്ന നാട്ടുകാരും ദുരിതത്തിലാണ്.